സർക്കാർ ഓഫീസുകളിൽ വിവിധ അവസരങ്ങൾ.

സർക്കാർ ഓഫീസുകളിൽ വിവിധ അവസരങ്ങൾ.
തൃശ്ശൂർ റൂറൽ പോലീസ്, കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രം,പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്ത് എന്നിവിടങ്ങളിൽ പുതിയ അവസരങ്ങൾ ഒഴിവ് വന്നിട്ടുണ്ട്. താൽക്കാലിക നിയമനം,ദിവസ വേതനം എന്നീ രീതികളിലാണ് റിക്രൂട്ട്മെൻറ്.

അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത, പ്രായപരിധി, അവസാന തീയതി എന്നിവ ശ്രദ്ധിക്കുക.

1.തീരദേശ പോലീസ് സ്റ്റേഷനിൽ (തൃശ്ശൂർ) ടെക്നിക്കൽ സ്റ്റാഫ് നിയമനം

തൃശ്ശൂർ: അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ  താൽക്കാലിക അടിസ്ഥാനത്തിൽ ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ & തസ്തികകൾ:

1) ബോട്ട് കമാണ്ടർ.
2) അസിസ്റ്റൻ്റ് ബോട്ട് കമാണ്ടർ.
3) ബോട്ട് ഡ്രൈവർ (4 ഒഴിവ്).
4) സ്രാങ്ക് (2 ഒഴിവ്).
5) ലാസ്കർ (2 ഒഴിവ്).
6) സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് (2 ഒഴിവ്).

എങ്ങനെ അപേക്ഷിക്കും.
വിലാസം: ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട

അവസാന തീയതി: മെയ് 10, 2026 മെയ് 10ന് മുൻപ് ലഭിക്കണം
കൂടെ ചേർക്കേണ്ടവ: യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.

2) കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തിൽ കെയർടേക്കർ നിയമനം (179 ദിവസം).

കോഴിക്കോട്: സൈനിക വിശ്രമ കേന്ദ്രത്തിൽ 179 ദിവസത്തേക്ക് കെയർടേക്കർ തസ്തികയിലേക്ക് വിമുക്ത ഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യതയും വ്യവസ്ഥകളും:
വിദ്യാഭ്യാസം: എട്ടാം ക്ലാസ് (8th Pass) ആയിരിക്കണം.
പ്രായപരിധി: 56 വയസ് (വിമുക്ത ഭടന്മാർക്ക്)
മുൻഗണന: കോഴിക്കോട് ജില്ല പരിധിയിലുള്ളവർക്ക്.

എങ്ങനെ അപേക്ഷിക്കും
വിലാസം: ജില്ലാ സൈനികക്ഷേമ ഓഫീസർ, കോഴിക്കോട്.

അവസാന തീയതി: ഏപ്രിൽ 28, 2026 - വൈകീട്ട് 4:00 മണി
കൂടെ ചേർക്കണം: ഫോൺ നമ്പർ സഹിതമുള്ള അപേക്ഷ.

3.പത്തനംതിട്ട: ഇലക്ട്രിക് സൂപ്പർവൈസർ നിയമനം (ദിവസ വേതനം)

പത്തനംതിട്ട: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലെ തെരുവ് വിളക്ക് പരിപാലനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രിക് സൂപ്പർവൈസറെ നിയമിക്കുന്നു.

യോഗ്യത വിവരങ്ങൾ:
നിർബന്ധം: അംഗീകൃത ഇലക്ട്രിക്കൽ കോൺട്രാക്ടർ / സൂപ്പർവൈസർ ലൈസൻസ്
അനുഭവം (അഭിലഷണീയം): തെരുവ് വിളക്ക് അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയ പരിചയം.

എങ്ങനെ അപേക്ഷിക്കും
സ്ഥലം: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്.
അവസാന തീയതി: ഏപ്രിൽ 30, 2026 - ഉച്ചയ്ക്ക് 2:00 മണി.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain