കേന്ദ്രസേനയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

കേന്ദ്രസേനയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
സെൻട്രൽ റിസർവ് പൊലിസ് ഫോഴ്‌സ് (സിആർപിഎഫ്)  കോൺസ്റ്റബിൾ ട്രേഡ്‌സ്മാൻ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ മെയ് 19ന് അവസാനിക്കും. ആകെ 9195 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസും, ഐടി ഐയും യോഗ്യതയുള്ളവർക്ക് വമ്പൻ അവസരമാണ് വന്നിട്ടുള്ളത്. 

തസ്തികയും ഒഴിവുകളും

സിആര്‍പിഎഫില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍& ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 9195. ഏപ്രില്‍ 20നാണ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ തുറക്കുക. 

കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍& ടെക്‌നിക്കല്‍) 9175 ഒഴിവ്പിയോനീര്‍ വിങ് (മേസണ്‍/ ഇലക്ട്രീഷ്യന്‍) 20 ഒഴിവ്

ശമ്പളം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21700 മുതല്‍ 69100 വരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18നും 27നും ഇടയിലാണ് പ്രായപരിധി വരുന്നത്. വിവിധ ട്രേഡുകളിലായി വ്യത്യസ്ത പ്രായപരിധിയാണ് പരിഗണിക്കുക. 

യോഗ്യത

ഡ്രൈവര്‍
പത്താം ക്ലാസ് വിജയം. കൂടെ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം. 

മോട്ടോര്‍ മെക്കാനിക്
പത്താം ക്ലാസ്, കൂടെ ഐ.ടി.ഐയും സമാന ട്രേഡില്‍ എക്‌സ്പീരിയന്‍സും വേണം. 

പിയോനീര്‍ തസ്തികകള്‍
പത്താം ക്ലാസ്, കൂടെ ഐ.ടി.ഐ, എക്‌സ്പീരിയന്‍സും വേണം. 

മറ്റ് ട്രേഡുകള്‍
പത്താം ക്ലാസ് വിജയിച്ചിരിക്കണം. സമാന ട്രേഡുകളില്‍ എക്‌സ്പീരിയന്‍സും വേണം. 

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100. അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകള്‍, എക്‌സ് സര്‍വീസ് എന്നിവര്‍ക്ക് ഫീസില്ല. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21700 മുതല്‍ 69100 വരെ ശമ്പളം ലഭിക്കും. ഡിഎ, എച്ച്ആര്‍എ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കും. 

തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ (കമ്പ്യൂട്ടര്‍ ടെസ്റ്റ്), ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ട്രേഡ്/ സ്‌കില്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് രീതികള്‍ ഉണ്ട്.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ സിആര്‍പിഎഫിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ്  തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഇമെയില്‍ മറ്റ് വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. അപേക്ഷ ഫോം പൂരിപ്പിച്ച്, അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain