ഫീൽഡ് അസിസ്റ്റന്റ് മുതൽ വിവിധ അവസരങ്ങൾ.
കൊച്ചി 2026 ഏപ്രിലിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. "Marine Mammal Stock Assessment in India (MMSAI) 6 മാസത്തേക്ക് പദ്ധതിയിൽ താൽക്കാലിക നിയമനത്തിന് യങ് പ്രൊഫഷണൽ II, ഫീൽഡ് അസിസ്റ്റന്റ് തസ്തികളിലേക്ക് ഇപ്പോൾ അഭിമുഖം നടത്തുന്നു.ഇന്റർവ്യൂ തീയതി: 20 ഏപ്രിൽ 2026 (10:00 AM) .
അപേക്ഷാ അവസാന തീയതി:15 ഏപ്രിൽ 2026 (ഇമെയിൽ വഴി)
ഒഴിവുകൾ.
6 മാസത്തേക്ക് സ്ഥാനങ്ങൾ താൽക്കാലികമായിരിക്കും,30 സെപ്റ്റംബർ 2026 വരെ അല്ലെങ്കിൽ അതോറിറ്റി തീരുമാനിക്കുന്ന കാലയളവ് വരെ.
ICAR-CMFRI, കൊച്ചി
ഇന്ത്യൻ തീരത്ത് എവിടെയും യാത്ര ചെയ്യാനും കടലിൽ ബോട്ട് / ഫിഷിംഗ് വെസലിൽ പോകാനും തയ്യാറുള്ളവർക്കായിരിയ്ക്കും മുൻഗണന.
Field Assistant 18,000 + HRA/മാസം.
യോഗ്യത (Qualification)
Young Professional – II (YP-II)
യോഗ്യത: പോസ്റ്റ് ഗ്രാജുവേറ്റ്.
ആവശ്യമായ പ്രാവീണ്യം / അനുഭവം
കടലിൽ പോകാനും നീന്താനും കഴിയണം
മറൈൻ മാമൽ ടാക്സോണമി / ബയോളജി / സർവേ / സ്റ്റോക്ക് അസസ്മെന്റ് പരിചയം
ഫിഷറീസ്, ഓഷ്യാനോഗ്രാഫിക് ഡാറ്റ കളക്ഷൻ
പ്ലാങ്ക്ടൺ തിരിച്ചറിയൽ, GIS, Q-GIS, Google Earth Engine, AI ആപ്ലിക്കേഷൻസ് എന്നിവയിലുള്ള അറിവ്
പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരണം
യോഗ്യത:ഗ്രാജുവേഷൻ (ഏത് വിഷയത്തിലും)
മുൻഗണനയുള്ള യോഗ്യത
പോസ്റ്റ് ഗ്രാജുവേറ്റ് – Fisheries / Marine Science / Zoology / Environmental Science / Oceanography
MS Office പ്രാവീണ്യം
ഡാറ്റ എൻട്രി, അഡ്മിനിസ്ട്രേറ്റീവ് ടാസ്ക് പരിചയം
പ്ലാങ്ക്ടൺ തിരിച്ചറിയൽ, GIS, സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്വെയർ പരിചയം
പ്രായപരിധി:
YP-II: 21 മുതൽ 45 വയസ്സ് വരെ
FA: പുരുഷൻ – 35 വയസ്സ് വരെ, സ്ത്രീ – 40 വയസ്സ് വരെ.
എങ്ങനെ അപേക്ഷിക്കും.
Annexure I & II (PDF-ൽ നൽകിയിട്ടുള്ള ഫോർമാറ്റ്) പൂരിപ്പിക്കുക. ബയോഡാറ്റ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്കാൻ കോപ്പി, അനുഭവ സർട്ടിഫിക്കറ്റുകൾ എന്നിവ ചേർക്കുക.
എല്ലാം ഒരൊറ്റ PDF ആക്കി mmsaicmfri23@gmail.com ലേക്ക് 15 ഏപ്രിൽ 2026 നകം അയയ്ക്കുക.
ഷോർട്ട് ലിസ്റ്റ് ചെയ്തവർക്ക് മാത്രം ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും.
ഇന്റർവ്യൂ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ ഐഡി പ്രൂഫും കൊണ്ടുവരണം.
ഔദ്യോഗിക വിജ്ഞാപനം (PDF) | PDF ഫയലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
ഇമെയിൽ അയയ്ക്കേണ്ട വിലാസം mmsaicmfri23@gmail.com