റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ അവസരങ്ങൾ.
റെയിൽവേയുടെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ IRCTC ( റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) 2026-ൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം പ്രഖ്യാപിച്ചിരിക്കുന്നു. റെയിൽവേ ക്യാറ്ററിംഗ് രംഗത്ത് താൽപ്പര്യമുള്ളവർക്ക് മികച്ച അവസരമാണിത്.
തസ്തികയുടെ പേര് : ഹോസ്പിറ്റാലിറ്റി മോണിറ്റർ.
ആകെ ഒഴിവുകൾ : 84 (പ്രധാന + റിസർവ് പാനൽ).
തിരഞ്ഞെടുക്കൽ രീതി : വാക്ക്-ഇൻ ഇന്റർവ്യൂ.
പരീക്ഷാ / ഇന്റർവ്യൂ തീയതി : 25, 27, 28 ഏപ്രിൽ 2026 (രാവിലെ 10:30 മുതൽ വൈകിട്ട് 5:30 വരെ).
ഇന്റർവ്യൂ വേദി:
IRCTC സോണൽ ഓഫീസ്, ചെന്നൈ
6A, ദ റെയിൻ ട്രീ പ്ലേസ്, നം. 9, എം.സി. നിക്കോൾസ് റോഡ്, ചേട്പേട്ട്, ചെന്നൈ 600031
സ്ഥലങ്ങൾ
വന്ദേ ഭാരത്, മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ, ടൂറിസ്റ്റ് ട്രെയിനുകൾ, ഭാരത് ഗൗരവ് ട്രെയിനുകൾ, സ്റ്റാറ്റിക് കാറ്ററിംഗ് യൂണിറ്റുകൾ, ബേസ് കിച്ചണുകൾ എന്നിവിടങ്ങളിൽ.
ശമ്പള വിവരങ്ങൾ.
CTC: 30,000/മാസം (സ്റ്റാറ്റ്യൂട്ടറി കിഴിവുകൾ ഉൾപ്പെടെ).
ദൈനംദിന അലവൻസ് (ട്രെയിനിൽ ഡ്യൂട്ടിക്ക്):
12 മണിക്കൂറിൽ കൂടുതൽ → 350 (100%)
6-12 മണിക്കൂർ → 70%.
6 മണിക്കൂറിൽ താഴെ → 30%.
രാത്രി താമസ അലവൻസ്: 240. (ഔട്ട്സ്റ്റേഷനിൽ രാത്രി താമസമുണ്ടെങ്കിൽ).
ദേശീയ അവധി അലവൻസ്: 384/ദിവസം.
മെഡിക്കൽ ഇൻഷുറൻസ്:
35 വയസ്സ് വരെ 1400/മാസം.
36-50 വയസ്സ് 2000/മാസം. (റീഇംബേഴ്സബിൾ).
വിദ്യാഭ്യാസ യോഗ്യത.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു ഡിഗ്രി നിർബന്ധമാണ്:
B.Sc ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ
BBA/MBA (കുലിനറി ആർട്സ്)
B.Sc ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്
MBA (ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്റ്)
അധിക ആവശ്യങ്ങൾ:
MS Office, റിപ്പോർട്ട് തയ്യാറാക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം
പ്രശ്നപരിഹാര ശേഷി, തീരുമാനമെടുക്കാനുള്ള കഴിവ്.
പ്രായപരിധി.
പരമാവധി പ്രായം: 27 വയസ്സ് (01/04/2026 പ്രകാരം)
വയസ്സിലിളവ്: എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യു.ബി.ഡി, എക്സ്-സർവീസ് മെൻ എന്നിവർക്ക് സർക്കാർ നിയമപ്രകാരം.
തിരഞ്ഞെടുക്കൽ പ്രക്രിയ
വാക്ക്-ഇൻ ഇന്റർവ്യൂ – ചെന്നൈ ഓഫീസിൽ നേരിട്ട് ഹാജരാകണം.
അപേക്ഷാഫോം (നോട്ടിഫിക്കേഷനോടൊപ്പം ചേർത്തിരിക്കുന്നത്) പൂരിപ്പിച്ച്, ഒറിജിനൽ ഡോക്യുമെന്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 3 പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം സമർപ്പിക്കുക.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് പ്രകാരം തിരഞ്ഞെടുക്കും.
റിസർവ് പാനലും ഉണ്ടായിരിക്കും.
ശ്രദ്ധിക്കുക: ഇന്റർവ്യൂവിന് ടിഎ/ഡിഎ ലഭിക്കുന്നതല്ല. തീയതി നീട്ടിയാൽ താമസവും ഭക്ഷണവും സ്വന്തം ചെലവിൽ ക്രമീകരിക്കണം.
എങ്ങനെ അപേക്ഷിക്കും
ആദ്യം നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക – www.irctc.com -ൽ നിന്നും.
അപേക്ഷാഫോം ( നോട്ടിഫിക്കേഷൻ -ന്റെ 4-ാം പേജിൽ) പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
താഴെ പറയുന്ന ഡോക്യുമെന്റുകൾ ഒറിജിനലും സ്വയം അറ്റസ്റ്റ് ചെയ്ത പകർപ്പും ഒപ്പം 3 പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ചെന്നൈ ഓഫീസിൽ നേരിട്ട് ഹാജരാകുക:
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ)
ജനനത്തീയതി തെളിവ്
ജാതി / സംവരണ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
ആധാർ കാർഡ്
ഇന്റർവ്യൂ തീയതി: 25 ഏപ്രിൽ 2026,27 ഏപ്രിൽ 2026, 28 ഏപ്രിൽ 2026
(രാവിലെ 10:30 മുതൽ വൈകിട്ട് 5:30.