സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരങ്ങൾ.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരങ്ങൾ.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്ഥിര അവസരം. ഗാര്‍ഡ് തസ്തികയിലേക്കാണ് കേരള പി.എസ്.സിയാണ് നിയമനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക്ന ടത്തുന്ന നിയമനമാണിത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 29ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗാര്‍ഡ്. ആകെ ഒഴിവുകള്‍ 01. പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. 

Firm :Kerala State Film Development Corporation Limited.Name of Post : GuardCATEGORY NO: 16/2026Last Date of Application29.04.2026

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16500 മുതല്‍ 35700 വരെ ശമ്പളം ലഭിക്കും.

പ്രായപരിധി

21നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1976നും 01.01.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. 

കരസേന/ നാവികസേന/ വ്യോമ സേനയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പരിചയം ഉണ്ടായിരിക്കണം. 

സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. 
ഉയരം: 168 സെന്റീമീറ്റര്‍
നെഞ്ചളവ്: നോര്‍മല്‍ 81 സെ.മീ, 5 സെ.മീറ്റര്‍ വികാസവും വേണം. 

പ്രൊബേഷന്‍ 
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രൊബേഷന്‍ കാലയളവ് ബാധകം. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ID യും പാസ്സ്‌വേർഡ്ഉം  ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈൽ ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് -ലെ അപ്ലൈ നൗ -ൽ മാത്രം ക്ലിക്ക്ചെ യ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain