വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയിൽ അവസരങ്ങൾ.

വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയിൽ അവസരങ്ങൾ.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാല യുടെ  മണ്ണുത്തി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് വിംഗ് Translational Research Centre (KIFB Project) ന്റെ നടത്തിപ്പിനായി താൽക്കാലിക വേതനാടിസ്ഥാനത്തിൽ  ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പരമാവധി രണ്ടുവർഷമോ പദ്ധതിയുടെ പൂർത്തീകരണം വരെയോ ആണ് നിയമന കാലാവധി.

കെട്ടിട നിർമ്മാണ മേഖലയിൽ പരിചയമുള്ള ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്കും ഡിപ്ലോമ ഉടമകൾക്കും മികച്ച അവസരമാണിത്. സർവ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ താത്പര്യമുള്ളവർക്ക് മുൻഗണന.

ലഭ്യമായ ഒഴിവുകൾ 

1) അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ).
ശമ്പളം:46,730/മാസം
കാലാവധി: പരമാവധി 2 വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകും വരെ

2) ഓവർസിയർ (ഇലക്ട്രിക്കൽ).
ശമ്പളം: 22,240/മാസം
കാലാവധി: പരമാവധി 2 വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകും വരെ ആദ്യ നിയമനം ഒരു വർഷത്തേക്കായിരിക്കും. 
പിന്നീട് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടാം.

സർവ്വകലാശാലയുടെ വിവിധ ക്യാമ്പസുകൾ (പൂക്കോട്, മണ്ണുത്തി, വയനാട് ജില്ല ഉൾപ്പെടെ).അപേക്ഷകർ ഏത് ക്യാമ്പസിലും ചെയ്യാൻ സന്നദ്ധരായിരിക്കണം.

യോഗ്യത വിവരങ്ങൾ 

അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)

വിദ്യാഭ്യാസം: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ BE / B.Tech അല്ലെങ്കിൽ തത്തുല്യം
പരിചയം (ഏതെങ്കിലും ഒന്ന്):
2020-നു ശേഷം തത്തുല്യ തസ്തികയിൽ നിന്ന് വിരമിച്ചവർ അല്ലെങ്കിൽ
കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം.

ഓവർസിയർ (ഇലക്ട്രിക്കൽ)

വിദ്യാഭ്യാസം: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ
പരിചയം: കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 3 വർഷം

പൊതു ആവശ്യകത (രണ്ട് തസ്തികകൾക്കും)
സർക്കാരിന്റെ പ്രൈസ് സോഫ്റ്റ് വെയർ'കൈകാര്യം ചെയ്യുന്നതിൽ വ്യക്തമായ അറിവും പ്രാവീണ്യവും പരിചയവും നിർബന്ധമാണ്.
കിഫ്ബി' (KIFB)പ്രവൃത്തികളുടെ മേൽ നോട്ട പരിചയം അഭിലഷണീയമാണ്.

ശമ്പള വിവരങ്ങൾ 

അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) 46,730.
ഓവർസിയർ (ഇലക്ട്രിക്കൽ) 22,240.
മറ്റ് അലവൻസുകൾ പദ്ധതി വ്യവസ്ഥകൾക്കനുസരിച്ച് )

ബയോഡേറ്റ തയ്യാറാക്കുക.  
യോഗ്യത, പ്രവൃത്തിപരിചയം, പ്രൈസ് സോഫ്റ്റ്വെയർ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സ്കാൻ ചെയ്തു അയക്കുക.
എല്ലാം ഒരു PDF ഫയലിലാക്കി താഴെ പറയുന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.

ഇ-മെയിൽ: idwofficepk@vasu.ac.in
അവസാന തീയതി:05 ഏപ്രിൽ 2026, വൈകുന്നേരം 05:30 മണി

നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമേ അഭിമുഖത്തേക്ക് ക്ഷണം ലഭിക്കൂക ഒള്ളു.

ഇ-മെയിൽ വിലാസം: അപേക്ഷ അയയ്ക്കാൻ idwofficepk@vasu.ac.in 
ഓഫീസ് വിലാസം: പൂക്കോട്, ലക്കിടി പി.ഒ, വയനാട് – 673 576 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain