ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരങ്ങൾ.
പാലക്കാടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.1) ജൂനിയർ ടെക്നീഷ്യൻ – ഇന്നവേഷൻ ലാബ്.ഐ.ഐ.ടിയുടെ ഇന്നവേഷൻ ലാബിൽ.
ശമ്പള വിവരങ്ങൾ :
21,700 – 69,100 പ്രതിമാസം
യോഗ്യത വിവരങ്ങൾ
മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ / ബി.ടെക് / മൂന്ന് വർഷ ഡിപ്ലോമയിൽ കുറഞ്ഞത് 60% മാർക്ക്.
അല്ലെങ്കിൽ പത്താം ക്ലാസും ഐ.ടി.ഐ. പാസായവർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 27 വയസ്സിൽ കവിയരുത്.
അവസാന തീയതി: ഏപ്രിൽ 13
2) ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (സിസ്റ്റംസ്).
സിസ്റ്റംസ് വിഭാഗത്തിൽ കഴിവുറ്റ ഒരു ടെക്നിക്കൽ സൂപ്രണ്ടിനെ ആവശ്യമുണ്ട്.
ശമ്പള വിവരങ്ങൾ
35,400 – 1,12,400 പ്രതിമാസം
യോഗ്യത വിവരങ്ങൾ
കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബി.ഇ / ബി.ടെക് / എം.എസ്സി / എം.സി.എയിൽ കുറഞ്ഞത് 60% മാർക്ക്.
കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
പ്രായപരിധി: 35 വയസ്സ് വരെ.
അവസാന തീയതി: ഏപ്രിൽ 13
3) റിസർച്ച് അസിസ്റ്റന്റ്.
ഗവേഷണ താത്പര്യമുള്ളവർക്ക് ഒരു സുവർണാവസരം.
ശമ്പളം: 28,000 പ്രതിമാസം (ഫിക്സഡ്)
യോഗ്യത വിവരങ്ങൾ
കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഗവേഷണ പരിചയവും.
അല്ലെങ്കിൽ ഇലക്ട്രോ കെമിക്കൽ / കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക് / എം.ടെക്.
പ്രായപരിധി: 31 വയസ്സിൽ താഴെ.
അപേക്ഷാ രീതി: ഇ-മെയിൽ വഴി
അവസാന തീയതി: ഏപ്രിൽ 9.
4) പ്രോജക്ട് അസിസ്റ്റന്റ്
സ്ട്രക്ചറൽ എൻജിനീയറിംഗ്, കൺസ്ട്രക്ഷൻ ടെക്നോളജി മേഖലകളിൽ താത്പര്യമുള്ളവർക്ക് അവസരം.ശമ്പളം: 20,000 –25,000 പ്രതിമാസം
യോഗ്യത വിവരങ്ങൾ
സ്ട്രക്ചറൽ എൻജിനീയറിംഗ് അല്ലെങ്കിൽ കൺസ്ട്രക്ഷൻ ടെക്നോളജി & മാനേജ്മെന്റിൽ എം.ടെക്കിൽ കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 7.5 സിജിപിഎ.
അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗിൽ ബി.ടെക്.
പ്രായപരിധി: 31 വയസ്സ് വരെ.
അപേക്ഷാ രീതി: ഇ-മെയിൽ വഴി
അവസാന തീയതി: ഏപ്രിൽ 11.
എങ്ങനെ അപേക്ഷിക്കാം,
അപേക്ഷ രീതി: ഓൺലൈൻ /
ഇ-മെയിൽ മുഖേന അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷനും വെബ്സൈറ്റ് സന്ദർശിക്കുക.വെബ്സൈറ്റ്.
https://iitpkd.ac.in സന്ദർശിക്കുക