സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

ജില്ലയിലെ വിവിധ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ധാരാളം താൽക്കാലിക നിയമനങ്ങൾ വന്നിട്ടുണ്ട്. നേരിട്ടുള്ള അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന തസ്തികകളാണ് മിക്ക ഒഴിവുകളും വിശദാംശങ്ങൾ ചുവടെ നൽകുന്നു.

1) കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകൾ
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.

അഭിമുഖം നടക്കുന്ന ഇടം: കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം
സമയം: രാവിലെ 10 മണിക്ക്
മെയ് 15 – ചൊവ്വാഴ്ച (തസ്തികകളും യോഗ്യതയും).
അസിസ്റ്റന്റ് സർജൻ: എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ നിർബന്ധം. 
നഴ്സിങ് ഓഫീസർ: ബി.എസ്.സി. നഴ്സിങ് / ജി.എൻ.എം., കൗൺസിൽ രജിസ്ട്രേഷൻ വേണം. 
ലാബ് ടെക്നീഷ്യൻ: ബി.എസ്.സി. എം.എൽ.ടി. / ഡി.എം.എൽ.ടി., രജിസ്ട്രേഷൻ നിർബന്ധം. 
ഫാർമസിസ്റ്റ്: ബി.ഫാം. / ഡി.ഫാം., കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
മെയ് 16 – ബുധനാഴ്ച (തസ്തികകളും യോഗ്യതയും). 
റേഡിയോഗ്രാഫർ: ഡിഗ്രി/ഡിപ്ലോമ (ഡി.ആർ.ടി. / ഡി.ഡി.ആർ.ടി. ടെക്നീഷ്യൻ കോഴ്സ്). 
ഡേറ്റാ എൻട്രി ഓപ്പറേറ്റർ: ഡിഗ്രി, പി.ജി.ഡി.സി.എ. 
ഡ്രൈവർ: പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ലൈസൻസ്. 
ക്ലീനിങ് സ്റ്റാഫ്: പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

2) ദേശീയ ആരോഗ്യ ദൗത്യത്തിൽ (NHM) ഒഴിവുകൾ.
പാലക്കാട് ജില്ലയിൽ NHM-ന് കീഴിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ: ജെ.പി.എച്ച്.എൻ., ആർ.ബി.എസ്.കെ. നഴ്സ്, സ്റ്റാഫ് നഴ്സ്, മിഡ്-ലെവൽ സേവനദാതാക്കൾ.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.arogyakeralam.gov.in
അവസാന തീയതി: മെയ് 23, വൈകീട്ട് 5 മണിവരെ.

3) കിഴക്കഞ്ചേരി ഗവ. സ്കൂൾ
തസ്തിക: ഹയർ സെക്കൻഡറി അധ്യാപകർ (ബോട്ടണി - സീനിയർ, ജോഗ്രഫി - ജൂനിയർ)
അഭിമുഖം: മെയ് 23, രാവിലെ 10.30-ന്, സ്കൂൾ ഓഫീസിൽ.

നെന്മാറ എൻ.എസ്.എസ്. കോളേജ്
അഭിമുഖം: രാവിലെ 10 മണിക്ക്
മെയ് 14: ഇംഗ്ലീഷ്, ജേണലിസം, മലയാളം, സംസ്കൃതം, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്.
മെയ് 15: ഹിന്ദി, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ഹിസ്റ്ററി.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain