ഔഷധിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

ഔഷധിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
ഔഷധി കൂട്ടെനല്ലൂർ ഫാക്ടറിയിൽ കെമിസ്റ്റ് തസ്തികയിൽ  വർഷത്തേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും മറ്റ് വിവരങ്ങളും ഉറപ്പുവരുത്തിയ ശേഷം അപേക്ഷിക്കേണ്ടതാണ്.

തസ്തിക വിശദാംശങ്ങൾ

തസ്തിക - കെമിസ്റ്റ്
യോഗ്യത - എം.എസ്.സി (കെമിസ്ട്രി)
ഒഴിവുകളുടെ എണ്ണം : 1
പ്രായ പരിധി: 22 – 41 വയസ്സ്.
പ്രതിമാസ വേതനം: 17,600/-
നിയമനം: കരാർ അടിസ്ഥാനം (1 വർഷം).
സ്ഥലം : കൂട്ടെനല്ലൂർ, തൃശ്ശൂർ.

അപേക്ഷിക്കേണ്ട വിധം.


തപാൽ മാർഗ്ഗം:
വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധി, കൂട്ടെനല്ലൂർ ഓഫീസ്, തൃശ്ശൂർ എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കാവുന്നതാണ്.

അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.

പ്രധാന തീയതി: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28.05.2026.

2) കൊണ്ടോട്ടി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഉറുദു, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹോട്ടല്‍ മാനേജ്മന്റ് ,ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററേറ്റില്‍/ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത (നെറ്റ്/പി.എച്ച്.ഡി) ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ 55% ത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം താഴെ പറയുന്ന തിയതികളിലും സമയത്തും കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഹോട്ടല്‍ മാനേജ്‌മെന്റ്, ഫ്രഞ്ച് (മെയ് 11 രാവിലെ 10), ഉറുദു (മെയ് 12 രാവിലെ 10), സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് (മെയ് 13 രാവിലെ 10), കൊമേഴ്‌സ് (മെയ് 14 രാവിലെ 10).

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain