അങ്കണവാടി വര്‍ക്കര്‍ മുതൽ വിവിധ അവസരങ്ങൾ.

അങ്കണവാടി വര്‍ക്കര്‍ മുതൽ വിവിധ അവസരങ്ങൾ.
മുണ്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ട് ഓഫീസിന്റെ  മലപ്പുറം നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരും 2026 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തീകരിച്ചവരും 46 വയസ് കവിയാത്തവരുമാകണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

അങ്കണവാടി വര്‍ക്കര്‍ തസ്തികയ്ക്ക് പത്താം ക്ലാസ് പാസായിരിക്കണം. ഹെല്‍പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ് പാസാകാത്തവരായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വയ്ക്കണം. 

പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 19 മുതല്‍ ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് മലപ്പറം അര്‍ബന്‍, മുണ്ടുപറമ്പ് പി.ഒ മലപ്പുറം -676509 എന്ന വിലാസത്തില്‍ ലഭ്യമാണ്.
വനിത ശിശു വികസന വകുപ്പ് പരിശീലകരെ തിരഞ്ഞെടുക്കുന്നു.

2) വനിത ശിശു വികസന വകുപ്പ് മിഷന്‍ വാല്‍സല്യ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന ഒ ആര്‍ സി പദ്ധതിയുടെ 2026-2027 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെയും പരിശീലന മേഖലയിലെയും പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബിരുദവും രണ്ടുവര്‍ഷം കട്ടികളുടെ മേഖലയിലെ പ്രവര്‍ത്തിപരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തിപരിചയവും.  

അല്ലെങ്കില്‍ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവും. താൽപര്യമുള്ളവർ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, ലത്തീന്‍ പള്ളി കോംപ്ലക്‌സ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ ജില്ല,  എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ മെയ് 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain