സർക്കാർ സ്ഥാപനങ്ങളിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.
വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി താൽക്കാലിക സ്ഥിര ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത്.1) മേട്രണ്‍ കം റെസിസഡന്റ് ട്യൂട്ടര്‍ നിയമനം.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചിങ്ങനാടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റെസിസഡന്റ് ട്യൂട്ടര്‍ (എം.സി.ആര്‍.ടി)തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 12000 ഹോണറേറിയം.
യോഗ്യത:ബിരുദവും ബി. എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 20ന് വൈകിട്ട് അഞ്ചിനകം പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം.
2) വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം.
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള അഭിമുഖം മേയ് 18 രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ലക്ചറർ തസ്തികയ്ക്ക് ബി.ടെക് സിവിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.റ്റി.ഐ സിവിലുമാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
സ്റ്റാഫ് നഴ്‌സ് നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു വിജയത്തിനൊപ്പം ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിങ് പാസായവര്‍ക്കും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം പരമാവധി 20,000 വരെയായിരിക്കും വേതനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം മെയ് 21 ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.
3) ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം.
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 18ന് നടത്തും. താൽപര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
4) ഗസ്റ്റ് ഫാക്കൽറ്റി നിയമനം.
ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. മേയ് 19 രാവിലെ 11 ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നെയ്യാർ ഡാമിലെ ക്യാമ്പസിൽ നേരിട്ട് ഹാജരാകണം. വിരമിച്ച കോളേജ് അധ്യാപകരെയും പരിഗണിക്കും.