ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ അവസരങ്ങൾ.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ അവസരങ്ങൾ.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ യങ് പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ്. ആകെ 01 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് എത്തണം. 

തസ്തികയും ഒഴിവുകളും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ യങ് പ്രൊഫഷണല്‍. കോഴിക്കോടുള്ള കേന്ദ്രത്തിലാണ് ഒഴിവുകള്‍. 

പ്രായപരിധി

കുറഞ്ഞത് 21 വയസ് പൂര്‍ത്തിയായിരിക്കണം. 45 വയസുവരെയാണ് പ്രായപരിധി. 

ഉദ്യോഗാര്‍ഥികള്‍ 20.05.1981നും 20.05.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത
ബി.എസ്.സി മൈക്രോബയോളജി വിജയിച്ചിരിക്കണം. 

മൈക്രോബയല്‍/ പാത്തോജന്‍/ സോയില്‍ എന്‍സൈം അനലൈസ് എന്നിവയില്‍ എക്‌സ്പീരിയന്‍സ് വേണം. 

കാലാവധി
തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. ഇത് ആവശ്യത്തിന് അനുസരിച്ച് മൂന്ന് വര്‍ഷം വരെ നീട്ടാം. 

ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000  ശമ്പളമായി ലഭിക്കും.

ഇന്റര്‍വ്യൂ 
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് കോഴിക്കോട് വെച്ച് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, അഭിമുഖമോ നടത്തും. 

ഇന്റര്‍വ്യൂ സമയത്ത് പ്രായം, യോഗ്യത, ജാതി, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, കോപ്പികളും കൈവശം കരുതണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണാം.

Interview Date 20.05.2026Interview Time 09:30 AMVenue lCAR-lndian Institute of Spices Research,
Kozhikode - 673 Ol2

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain