ഐ.ടി.ഐ യിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
ധനുവച്ചപുരം ഗവ. ഐ.ടി.ഐ യിൽ ടർണർ, വയർമാൻ, ഫിറ്റർ ട്രേഡുകളിലും അരിതമെറ്റിക് കം ഡ്രായിംഗ്-യിലും ജുനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ സ്ഥിരം ജീവനക്കാർ ഇല്ല. ടീ ഒഴിവുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (വയർമാൻ-03 (ഈഴവ/ബില്ല/തീയ, ജനറൽ, മുസ്ലിം), അരിതമെറ്റിക് കം ഡ്രായിംഗ് 01 (ജനറൽ) ടർണർ 01 (ഈഴവ/ബില്ല/തീയ), ഫിറ്റർ-02 (ജനറൽ,ഹിന്ദു നാടാർ)) താൽക്കാലികമായി നിയമിക്കുന്നതിന് മെയ് 11 ന് രാവിലെ 10.30 ന് ധനുവച്ചപുരം ഐ.ടി.ഐ – യിൽ വച്ച് ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരവരുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. ഈഴവ/ബില്ല/തീയ, മുസ്ലിം, ഹിന്ദു നാടാർ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി യും മൂന്നുവർഷത്തെ പ്രവ്യത്തി പരിചയവും ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി യും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അഭിമുഖം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2026 – 27 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 15 രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 15 രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
ആർസിസിയിൽ ഫാർമസിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 30 വൈകുന്നേരം 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
വാക്ക് ഇൻ ഇന്റർവ്യൂ
ഭൂവിനിയോഗ വകുപ്പിന്റെ ബേസ്‌ലൈൻ സർവേ ഓഫ് ഏരിയ അണ്ടർ കാഷ്യു പദ്ധതിയുടെ ഭാഗമായി കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ ഫീൽഡ് സർവേ നടത്തുന്നതിനായി കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) (3), പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്) (3), കൃഷി അസിസ്റ്റന്റ് (18) തസ്തികകളിലാണ് നിയമനം. പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), കൃഷി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മെയ് 18നും പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) തസ്തികയിൽ 19 നും രാവിലെ 9.30 ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭൂവിനിയോഗ വകുപ്പ് കാര്യാലയത്തിൽ വച്ച് അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.