എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉൾപ്പെടെ വിവിധ അവസരങ്ങൾ.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ നടത്തുന്ന ഡ്രൈവ് മെയ് 30 ന്. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ ക്യാഷര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രൊഡക്റ്റ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിഷ്യന്‍, സര്‍വീസ് അഡ്വൈസർ, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് യൂണിറ്റ് സെയില്‍സ് മാനേജര്‍, ചാനല്‍ പാര്‍ടണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ബികോം/എംകോം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10ന് എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 300 സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
2) കൂടിക്കാഴ്ച 29 ന്.
വെണ്ണക്കര ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, എഫ്.ടി.എം തസ്തികകളില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനെത്തണമെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചു.
3) വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റി
പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ (അനക്‌സ്) ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികകളിലേക്ക് മെയ് 29ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
അഭിമുഖം
കുണ്ടറ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്നീഷ്യനെ നിയമിക്കുന്നതിന് മെയ് 30-ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഡിപ്ലോമ.
4) അധ്യാപക ഒഴിവ്.
കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
പൊളിറ്റിക്കൽ സയൻസ് (സീനിയർ), കമ്പ്യൂട്ടർ സയൻസ് (സീനിയർ), കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റ് പരീക്ഷാ വിജയവുമാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണം.