സർക്കാർ സ്ഥാപനങ്ങളിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

സർക്കാർ സ്ഥാപനങ്ങളിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.
പട്ടികവർഗ വികസന വകുപ്പിന് l കൊല്ലം ജില്ലയിലെ പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അമൃതകുളം, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ഉറുകുന്ന് എന്നീ ഹോസ്റ്റലുകൾ, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന മായിത്തറ ഹോസ്റ്റലിലും നിലവിൽ ഒഴിവുള്ളതും 2026-27 അധ്യയന വർഷം ഒഴിവ് വരാൻ സാധ്യതയുള്ളതുമായ കുക്ക്, വാച്ച്മാൻ, ആയ, പി ടി എസ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

മേയ് 29-ന് രാവിലെ 10.30-ന് പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരുമായിരിക്കണം..

2) ഷിഫ്റ്റ് സൂപ്പർവൈസർ അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഷിഫ്റ്റ് സൂപ്പർവൈസർ ഒഴിവിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചു. വനിതകൾ അപേക്ഷിക്കേണ്ടതില്ല. മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും റബ്ബർ പ്രോസസിംഗ് ഫാക്ടറികളിൽ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐയും റബ്ബർ പ്രോസസിംഗ് ഫാക്ടറികളിൽ 10 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതിമാസം 25,000  ശമ്പളം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ രണ്ടിന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

3) ഇടുക്കി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേയ്ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി മെയ് 28 ന് തൊടുപുഴയിലുള്ള ഇടുക്കി ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഭരണപരമായ സൗകര്യര്‍ത്ഥം മെയ് 29 ന് നടത്തും.

4)തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.

5) അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, ചാലക്കുടി.

പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിക്കൽ, ബഡ്/ഗ്രാഫ്റ്റ് തൈകളിൽ വളമിടൽ, നനയ്ക്കൽ, കളപറയ്ക്കൽ തുടങ്ങിയവ.
സമയം: രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ
പ്രായപരിധി: 21 മുതൽ 45 വയസ്സ് വരെ (സ്ത്രീകൾ മാത്രം)
മുൻഗണന: ചാലക്കുടി മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക്

അഭിമുഖം: 2026 ജൂൺ 5, വെള്ളി, രാവിലെ 10 മണിക്ക് – കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ (അസൽ രേഖകളും പകർപ്പും സഹിതം).

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain