എയര്‍പോര്‍ട്ട് അതോറിറ്റിയിൽ വിവിധ അവസരങ്ങൾ.
എയര്‍പോര്‍ട്ട് അതോറിറ്റിയിൽ AAIയുടെ അനുബന്ധ സ്ഥാപനമായ കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ് (AAICLAS) ല്‍ അവസരം. അസിസ്റ്റന്റ് സെക്യൂരിറ്റി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. അപേക്ഷകള്‍ ജൂണ്‍ 11 മുതല്‍ സ്വീകരിച്ച് തുടങ്ങും. അവസാന തീയതി ജൂലൈ 02.തസ്തികയും ഒഴിവുകളും
എയര്‍പോര്‍ട്ട് അതോിറ്റി അസിസ്റ്റന്റ് സെക്യൂരിറ്റി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 67.
1) തിരുച്ചിറാപ്പള്ളി 23 ഒഴിവ്.
2) ഉദയ്പൂര്‍ 12 ഒഴിവ്.
3) തിരുപ്പതി 09 ഒഴിവ്.
4) മധുര 09 ഒഴിവ്.
5) ഭുവനേശ്വര്‍ 09 ഒഴിവ്.
പ്രായപരിധി
27 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത ബോര്‍ഡിൽ പ്ലസ് ടു യോഗ്യത നേടിയിരിക്കണം.
ജനറല്‍/ ഒബിസി വിഭാഗക്കാര്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടിക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരിക്കണം.
തിരഞ്ഞെടുപ്പ്
അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കും.
അപേക്ഷ: https://www.aaiclas.aero/career
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ എയര്‍ പോര്‍ട്ട് അതോറിറ്റി ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അസിസ്റ്റന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. തുടര്‍ന്ന് ലഭ്യമായ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 02.