ജൂനിയർ അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.
കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.തസ്തികയുടെ പേര്: ജൂനിയർ അസിസ്റ്റന്റ്.ഒഴിവുകളുടെ എണ്ണം: 10 (പത്ത്)
നിയമന രീതി: നേരിട്ടുള്ള നിയമനം.
ശമ്പള സ്കെയിൽ: അതത് കമ്പനി / ബോർഡ് / കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള സ്കെയിൽ.
ബിരുദം: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree).
കമ്പ്യൂട്ടർ ഡിപ്ലോമ: സർക്കാർ അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 6 മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (DCA) അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്.
കുറിപ്പ്: ഉയർന്ന യോഗ്യതകളും സർക്കാർ ഉത്തരവുകൾ പ്രകാരം തത്തുല്യമായ യോഗ്യതകളും സ്വീകാര്യമായിരിക്കും.
താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക:
ഒറ്റത്തവണ രജിസ്ട്രേഷൻ: ആദ്യമായി അപേക്ഷിക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ പോയി 'One Time Registration' രജിസ്റ്റർ ചെയ്യുക.
6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം (ചുവടെ പേരും തീയതിയും രേഖപ്പെടുത്തിയിരിക്കണം).
ലോഗിൻ: രജിസ്റ്റർ ചെയ്ത User ID, പാസ്സ്‌വേർഡ്എന്നിവ ഉപയോഗിച്ച് പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്യുക.
അപേക്ഷ സമർപ്പിക്കുക: നോട്ടിഫിക്കേഷൻ -ൽ കാണുന്ന ' അപ്ലൈ നൗ ' ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
കണ്ഫർമേഷൻ (Confirmation): പരീക്ഷ എഴുതുമെങ്കിൽ (Written/OMR/Online Test ആണെങ്കിൽ) പ്രൊഫൈൽ വഴി പ്രത്യേകം കണ്ഫർമേഷൻ നൽകേണ്ടതാണ്.
അങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് ലഭിക്കൂ.
ആധാർ ലിങ്ക് ചെയ്യുക: ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ അത് പ്രൊഫൈലിൽ ID proof ആയി ചേർക്കേണ്ടതാണ്.
അപേക്ഷാ ഫീസ്: ഇല്ല.