ഭവന നിർമ്മാണ ബോർഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത്.1) കാഷ്വൽ സ്വീപ്പർ (എറണാകുളം)
സ്ഥാപനം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, വർക്കിങ് വുമൺസ് ഹോസ്റ്റൽ
തസ്തിക: കാഷ്വൽ സ്വീപ്പർ (കരാർ അടിസ്ഥാനത്തിൽ)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 18
അഭിമുഖം: മെയ് 19, രാവിലെ 11.30ന്, എറണാകുളം ഡിവിഷൻ ഓഫീസിൽ
കൂടുതൽ വിവരങ്ങൾക്ക്: ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്,
2) ലാബ് ടെക്നിഷ്യൻ (വയനാട്).
സ്ഥാപനം: തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം (LSGD പദ്ധതിയിൽ സായാഹ്ന OP)
തസ്തിക: ലാബ് ടെക്നിഷ്യൻ (ദിവസവേതന അടിസ്ഥാനം)
യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രായം 18-40. പ്രവൃത്തിപരിചയം അഭികാമ്യം.
അഭിമുഖം: മെയ് 18, രാവിലെ 10.30ന്, തൊണ്ടർനാട് പഞ്ചായത്ത് ഹാളിൽ (അപേക്ഷ, ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അസലും സഹിതം).
3) കോളേജ്: കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്, ചൊക്ലി, തലശ്ശേരി (2026-27 അധ്യയന വർഷം).
വിഷയങ്ങൾ: ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി
യോഗ്യത: UGC അസിസ്റ്റന്റ് പ്രൊഫസർ നിയമന യോഗ്യത (NET/PhD). NET/PhD ഇല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ PG.
കൂടുതൽ: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ നമ്പർ വേണം.
അഭിമുഖ തീയതികൾ:
ഹിന്ദി: മെയ് 19, രാവിലെ 10
ഹിസ്റ്ററി: മെയ് 23, രാവിലെ 10
മാത്തമാറ്റിക്സ്: മെയ് 25, രാവിലെ 10
കമ്പ്യൂട്ടർ സയൻസ്: മെയ് 25, രാവിലെ 11
കോമേഴ്സ്: മെയ് 26, രാവിലെ 10
ഫിലോസഫി: മെയ് 29, രാവിലെ 10
പൊളിറ്റിക്കൽ സയൻസ്: മെയ് 29, ഉച്ചയ്ക്ക് 1.30.