ഹോമിയോ ആശുപത്രിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

ഹോമിയോ ആശുപത്രിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 10.00 ന് വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച ഐ.ഡി. കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. ആശുപത്രിയുടെ 10കി.മീ. ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഒഴിവ് -1) യോഗ്യത- ബി.എ/ബി.എസ്.സി/എം.എ/എം.എസ്.സി.സൈക്കോളജി

നഴ്‌സ് (ഒഴിവ്-4) യോഗ്യത- ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം., കോരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

പാലിയേറ്റീവ് നഴ്‌സ് (ഒഴിവ്-2) യോഗ്യത- ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം., കോരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എ.എന്‍.എം/ജെ.പി.എച്ച്.എന്‍ വിത്ത് ബി.സി.സി.പി.എ.എന്‍/സി.സി.സി.പി.എ.എന്‍.

ലാബ് ടെക്‌നീഷ്യന്‍ (ഒഴിവ്-1) ബി.എസ്.സി.എം.എല്‍.ടി/ഡി.എം.എല്‍.ടി., പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

ഫ്രണ്ട് ഓഫീസ് സ്റ്റാഫ് കം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ഒഴിവ്-1) യോഗ്യത- ബി.എസ്.ഡബ്ലിയു./ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രി/ഡിപ്ലോമ/ ബി.ബി.എ. കംപ്യൂട്ടര്‍, ബഹുഭാഷാ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി- 25-40

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഒഴിവ്-1) യോഗ്യത- ഏഴാം ക്ലാസ് പാസായിരിക്കണം. ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന് അനുവദിച്ചു കൊണ്ടുള്ളതും സാധുവായതുമായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.

ഡി.ടി.പി.ഓപറേറ്റര്‍ കം ഓഫീസ് അസിസ്റ്റന്റ് (ഒഴിവ്-1) യോഗ്യത- പ്ലസ്ടു പാസ്, ഡാറ്റ എന്‍ട്രി, മലയാളം ടൈപിങ്, ഇംഗ്ലീഷ് ടൈപിങ്. പ്രായപരിധി- 30-50.

ഫാര്‍മസി അസിസ്റ്റന്റ് (ഒഴിവ്-1) യോഗ്യത- എസ്.എസ്.എല്‍.സി/തത്തുല്യം, സര്‍ക്കാര്‍ ഹോമിയോ ആശുപത്രി /സ്വാകാര്യ ഹോമിയോ ആശുപത്രി /ഡിസ്‌പെന്‍സറി /രജിസ്‌ട്രേഡ് എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷനറുടെ ഡിസ്‌പെന്‍സറി എന്നിവയില്‍ മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള പരിചയം, ഹോമിയോപതി ഡിസ്‌പെന്‍സിങില്‍ ഡിപ്ലോമ.

നൈറ്റ് സെക്യൂരിറ്റി (ഒഴിവ്-1) യോഗ്യത- ഏഴാം ക്ലാസ് പാസ്, പി.ആര്‍.ടി.സി.സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി- 30-60.

ഡേ സെക്യൂരിറ്റി (ഒഴിവ്-1) യോഗ്യത- ഏഴാം ക്ലാസ് പാസ്, പി.ആര്‍.ടി.സി.സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി- 30-60.

ക്ലീനര്‍ (ഒഴിവ്-6) ഏഴാം ക്ലാസ് പാസ്. പ്രായപരിധി- 30-60.

2) അതിഥി അധ്യാപക നിയമനം.

തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് ഹാജരാകണം. മെയ് 12ന് രാവിലെ 9.30ന് ഹിന്ദി അഭിമുഖവും, 11.30ന് അറബിക് അഭിമുഖവും നടക്കും. മെയ് 14ന് രാവിലെ 10ന് മാത്തമാറ്റിക്സ്, 1.30ന് സ്റ്റാറ്റിസ്റ്റിക്സ്, ഉച്ചയ്ക്ക് 2.30ന് കംപ്യൂട്ടര്‍ സയന്‍സ് അഭിമുഖവും നടക്കും. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain