ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ അവസരങ്ങൾ.

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ അവസരങ്ങൾ.
ഫോറസ്ട്രി ഗവേഷണത്തിന്റെ കേന്ദ്രമായ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FRI) ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ഗവേഷണം, വിദ്യാഭ്യാസം, സാങ്കേതിക പരിശീലനം എന്നിവയിൽ ദേശീയതലത്തിൽ പ്രശസ്തമാണ് FRI.

നിലവിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ 7th CPC Level-6 പ്രകാരം 2 ഒഴിവുകളുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റ് (Field/Lab Research) തസ്തികയിൽ Level-5 പ്രകാരം 4 ഒഴിവുകളും, സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ Level-4 പ്രകാരം 2 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ടെക്നീഷ്യൻ തസ്തികയിൽ Level-3 പ്രകാരം 11 ഒഴിവുകളും, സ്റ്റോർ കീപ്പർ തസ്തികയിൽ Level-3 പ്രകാരം 3 ഒഴിവുകളും ഉണ്ട്. ടെക്നീഷ്യൻ (IT/Carpenter/Plumber/Operator) തസ്തികയിൽ Level-2 പ്രകാരം 9 ഒഴിവുകളും, ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തസ്തികയിൽ Level-2 പ്രകാരം 8 ഒഴിവുകളും, ഫോറസ്റ്റ് ഗാർഡ് തസ്തികയിൽ Level-2 പ്രകാരം 7 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികയിൽ Level-1 പ്രകാരം ഏറ്റവും കൂടുതൽ 45 ഒഴിവുകളാണ് ഉള്ളത്.

ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. SC/ST/OBC/EWS/PwD റിസർവേഷൻ ബാധകമാണ്.

ആവശ്യമായ യോഗ്യതകൾ

1) ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്. 

തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദവും ലൈബ്രറി സയൻസിൽ ബിരുദവും നേടിയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.

2) ടെക്നിക്കൽ അസിസ്റ്റന്റ് (Field/Lab Research) തസ്തികയ്ക്ക് Botany, Zoology, Forestry, Environment, Ecology, Biotechnology, Genetics, Microbiology, Geology, Biochemistry തുടങ്ങിയ വിഷയങ്ങളിൽ B.Sc ബിരുദം നേടിയിരിക്കണം. ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 21 മുതൽ 30 വയസ്സ് വരെയാണ്.

3) സ്റ്റേനോഗ്രാഫർ ഗ്രേഡ് II തസ്തികയ്ക്ക് 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ English അല്ലെങ്കിൽ Hindi Stenography-യിൽ 80 wpm വേഗതയും കമ്പ്യൂട്ടർ അപ്ലിക്കേഷൻ സർട്ടിഫിക്കറ്റും ആവശ്യമാണ്. അപേക്ഷകരുടെ പ്രായം 18 മുതൽ 27 വയസ്സ് വരെയായിരിക്കണം.

4) ടെക്‌നിഷ്യൻ (Level-3) തസ്തികയ്ക്ക് 10+2 Science വിഭാഗത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 30 വയസ്സ് വരെയാണ്.

5) സ്റ്റോർ കീപ്പർ തസ്തികയ്ക്ക് 12-ാം ക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.

5) ലോർ ഡിവിഷൻ ക്ലാർക്ക് (LDC) തസ്തികയ്ക്ക് 12-ാം ക്ലാസ് യോഗ്യത ആവശ്യമാണ്. കൂടാതെ English-ൽ 35 wpm അല്ലെങ്കിൽ Hindi-യിൽ 30 wpm ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.

6) ഫോറെസ്റ് ഗർഡ്  തസ്തികയ്ക്ക് Science വിഭാഗത്തിൽ 12-ാം ക്ലാസ് പാസായിരിക്കണം. പുരുഷ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 165 സെന്റിമീറ്റർ ഉയരവും 79-84 സെന്റിമീറ്റർ നെഞ്ചളവും ഉണ്ടായിരിക്കണം. കൂടാതെ 4 മണിക്കൂറിനുള്ളിൽ 25 കിലോമീറ്റർ നടക്കാനുള്ള ശേഷിയും വേണം. വനിതകൾക്ക് 150 സെന്റിമീറ്റർ ഉയരവും 74-79 സെന്റിമീറ്റർ നെഞ്ചളവും ഉണ്ടായിരിക്കണം. കൂടാതെ 4 മണിക്കൂറിനുള്ളിൽ 14 കിലോമീറ്റർ നടക്കാനുള്ള ശേഷിയും നിർബന്ധമാണ്. ഈ തസ്തികയ്ക്കുള്ള പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.

7) മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തസ്തികയ്ക്ക് 10-ാം ക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.
മിക്ക തസ്തികകൾക്കും പ്രവൃത്തിപരിചയം നിർബന്ധമില്ല.

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
https://fri.icfre.gov.in
Online Application  നോക്കുക.
രജിസ്ട്രേഷൻ ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain