എൻജിനീയറിങ് കോളേജിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.
സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൺഹിൽ, തിരുവനന്തപുരം കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിലൊന്നാണ്. തിരുവനന്തപുരം നഗരമധ്യത്തിൽ ബാർട്ടൺ ഹില്ലിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മികച്ച അന്തരീക്ഷം ഒരുക്കുന്ന ഈ കോളേജ് സർക്കാർ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കരാർ, ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഒഴിവുകളുടെ വിവരങ്ങൾ
ക്ലാർക്ക് കം അക്കൗണ്ടന്റ്
ഓഫീസ് അറ്റൻഡന്റ്
വാച്ചുമാൻ
സ്വീപ്പർ കം സാനിറ്ററി വർക്കർ.
1) സ്വീപ്പർ കം സാനിറ്ററി വർക്കർ.
യോഗ്യത: മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനം. ഇതേ മേഖലയിലുള്ള പ്രവൃത്തി പരിചയം.
പ്രത്യേക നിർദ്ദേശം: +2, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യത ഉള്ളവർ പങ്കെടുക്കേണ്ടതില്ല.
പ്രായപരിധി: 18 നും 45 നും ഇടയിൽ (11.06.2026-ന് 45 വയസ്സ് തികയാൻ പാടില്ല)
നിയമന തീയതി/അഭിമുഖം: 11.06.2026
സമയം: രാവിലെ 10.00 മണി
തിരഞ്ഞെടുപ്പ് രീതി: വാക്ക്-ഇൻ ഇന്റർവ്യൂ
2) വാച്ചുമാൻ (കരാർ)
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.
മുൻഗണന: ഇതേ മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും.
പ്രത്യേക നിർദ്ദേശം: +2, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യത ഉള്ളവർ പങ്കെടുക്കേണ്ടതില്ല.
പ്രായപരിധി: 18 നും 45 നും ഇടയിൽ (11.06.2026-ന് 45 വയസ്സ് തികയാൻ പാടില്ല)
നിയമന തീയതി/അഭിമുഖം: 11.06.2026
സമയം: രാവിലെ 10.00 മണി
തിരഞ്ഞെടുപ്പ് രീതി: വാക്ക്-ഇൻ ഇന്റർവ്യൂ
3) ഓഫീസ് അറ്റൻഡന്റ് (കരാർ).
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രത്യേക നിർദ്ദേശം: ഡിഗ്രി യോഗ്യത ഉള്ളവർ പങ്കെടുക്കേണ്ടതില്ല.
മുൻഗണന: ഇതേ മേഖലയിലുള്ള പ്രവൃത്തി പരിചയവും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക്.
പ്രായപരിധി: 10.06.2026-ന് 45 വയസ്സ് തികയാൻ പാടില്ല
നിയമന തീയതി/പരീക്ഷ & അഭിമുഖം: 10.06.2026
സമയം: രാവിലെ 10.00 മണി
തിരഞ്ഞെടുപ്പ് രീതി: എഴുത്ത് പരീക്ഷ & വാക്ക്-ഇൻ ഇന്റർവ്യൂ.
4) ക്ലാർക്ക് കം അക്കൗണ്ടന്റ് (കരാർ).
യോഗ്യത: ബി.കോം, ടാലി. കമ്പ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് സ്കിലും.
മുൻഗണന: അക്കൗണ്ടിംഗ് മേഖലയിലുള്ള പ്രവൃത്തി പരിചയവും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക്.
പ്രായപരിധി: 09.06.2026-ന് 45 വയസ്സ് തികയാൻ പാടില്ല
നിയമന തീയതി/പരീക്ഷ & അഭിമുഖം: 09.06.2026
സമയം: രാവിലെ 10.00 മണി
തിരഞ്ഞെടുപ്പ് രീതി: എഴുത്ത് പരീക്ഷ & വാക്ക്-ഇൻ ഇന്റർവ്യൂ.
പൊതുവായ നിബന്ധനകൾ.
ഉയർന്ന വിദ്യാഭ്യാസ യോഗ്യത (ഡിഗ്രി, ഡിപ്ലോമ, +2 മുതലായവ) ഉള്ളവർ ചില തസ്തികകളിൽ പങ്കെടുക്കാൻ യോഗ്യരല്ല (യോഗ്യതാ വിഭാഗത്തിൽ നൽകിയിരിക്കുന്നു).
ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന നൽകുന്നു.
ശമ്പള വിവരങ്ങൾ (Remuneration):
ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ചുമാൻ: കരാർ അടിസ്ഥാനത്തിൽ.
സ്വീപ്പർ കം സാനിറ്ററി വർക്കർ: ദിവസവേതനാടിസ്ഥാനത്തിൽ.
(കൃത്യമായ ശമ്പള വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക).
എങ്ങനെ അപേക്ഷിക്കാം.
രീതി: നേരിട്ട് ഹാജരാകുക (Walk-in)
എവിടെ: സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ, തിരുവനന്തപുരം
എപ്പോൾ: മുകളിൽ ഓരോ തസ്തികയ്ക്കും നൽകിയ തീയതികളിൽ (09, 10, 11 ജൂൺ 2026) രാവിലെ 10.00 മണിക്ക്.
എന്തൊക്കെ കൊണ്ടുവരണം: പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും.