മലിനീകരണ നിയന്ത്രണ ബോർഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റിസ്ഷിപ്പിന് അവസരം. മൂന്ന് വർഷമാണ് പരിശീലനം.
വാക് ഇൻ ഇന്റർവ്യൂ മുഖേനെയാണ് തിരഞ്ഞെടുപ്പ്.
സ്റ്റെപ്പെൻഡ്: 10,000-12,000.
പ്രായം: 19-30.
യോഗ്യത:ബിരുദവും ഡി.സി.എ/
പി.ജിഡി.സി.എ/വേഡ് പ്രോസസിങ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സിലു ള്ള ഡിപ്ലോമയും.
വാക് ഇൻ: ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (രണ്ട് കോപ്പി), പാസ്പോർട്ട് സൈസ് ഫോട്ടോയും, മുൻപരിചയരേഖകളും(ഉണ്ടെങ്കിൽ) സഹിതം ജൂൺ 9-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
സ്ഥലം: മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയം, പാലക്കാട്.
വിശദവിവരങ്ങൾക്ക്
www.kspcb.kerala.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2) ഡ്രൈവർ കം അറ്റൻഡന്റ്. മൃഗസംരക്ഷണവകുപ്പിന് കീഴിൽ ജോലി
മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് ഡ്രൈവർ കം അറ്റൻഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത: എസ്. എസ്.എൽ.സി., ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. അഭിമുഖം ജൂൺ 12-ന് രാവിലെ 11.30-ന് തൃശ്ശൂർ പറവട്ടാനിയിലുള്ള ജില്ലാ വെറ്റ റിനറി കേന്ദ്രത്തിൽ.
3) അധ്യാപകർ
പുല്ലൂറ്റ് കെ.കെ.ടി.എം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ താത്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അഭിമുഖം ജൂൺ 12-ന് രാവിലെ 10.30-