ക്ഷീരവികസന വകുപ്പിൽ വിവിധ അവസരങ്ങൾ.
ഒഴിവുകളുടെ വിവരങ്ങൾ
1) വകുപ്പ്: ഡയറി ഡെവലപ്മെന്റ് (ക്ഷീരവികസനം).
തസ്തിക: ഡയറി എക്സ്റ്റൻഷൻ ഓഫീസർ.
ഒഴിവുകളുടെ എണ്ണം: Anticipated Vacancies (പ്രതീക്ഷിക്കുന്ന ഒഴിവുകൾ).
റാങ്ക് ലിസ്റ്റ് കാലാവധി: കുറഞ്ഞത് 1 വർഷം. പരമാവധി 3 വർഷമോ പുതിയ ലിസ്റ്റ് വരുന്നതുവരെയോ.
ഭിന്നശേഷിക്കാർക്കുള്ള സംവരണം: മൊത്തം ഒഴിവുകളുടെ 4% ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുന്നു (G.O(P)No.5/2023/SJD പ്രകാരം).
ആവശ്യമായ യോഗ്യതകൾ.
1) വിദ്യാഭ്യാസ യോഗ്യത
താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു ബിരുദം ഉണ്ടായിരിക്കണം:
B.Sc. in Dairy Science (അംഗീകൃത സർവകലാശാലയിൽ നിന്ന്).
B.Tech. (Dairy Science and Technology) (അംഗീകൃത സർവകലാശാലയിൽ നിന്ന്)
National Dairy Research Institute (NDRI), ICAR ൽ നിന്നുള്ള തത്തുല്യ ബിരുദം.
2) പ്രവൃത്തിപരിചയം.
ആവശ്യമില്ല. ഇത് നേരിട്ടുള്ള നിയമനമാണ്.
3) പ്രായപരിധി.
മിനിമം: 20 വയസ്സ്.
മാക്സിമം: 41 വയസ്സ്.
ജനനത്തീയതിയിലെ നിയന്ത്രണം: 02.01.1985 മുതൽ 01.01.2006 വരെ (രണ്ട് തീയതികളും ഉൾപ്പെടെ).
പ്രായ ഇളവ്: പട്ടികജാതി, പട്ടികവർഗ്ഗം, OBC വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരം ഇളവ് ലഭിക്കും.
മറ്റ് നിബന്ധനകൾ
നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment).
KS & SSR റൂൾ 10(a) ii ബാധകമാണ്.
തത്തുല്യ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരമുള്ള തത്തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
SSLC ബുക്കിലെ ജാതിയിൽ നിന്ന് വ്യത്യാസമുണ്ടെങ്കിൽ ഗസറ്റ് വിജ്ഞാപനവും ഉം ഹാജരാക്കണം.
ശമ്പള വിവരങ്ങൾ
സ്കെയിൽ ഓഫ് പേ: 55,200 - 1,15,300 (മാസം)
മറ്റ് അലവൻസുകൾ സർക്കാർ നിയമപ്രകാരം ലഭിക്കുന്നതായിരിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ.
ഓൺലൈൻ അപേക്ഷ.
പരീക്ഷയ്ക്കുള്ള സ്ഥിരീകരണം - ഇത് നിർബന്ധമാണ്. സ്ഥിരീകരിക്കാത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടും.
ലിഖിത പരീക്ഷ / OMR / ഓൺലൈൻ ടെസ്റ്റ് (വിജ്ഞാപനപ്രകാരം)
Admission Ticket പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് ഡൗൺലോഡ് ചെയ്യാം.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം
ശ്രദ്ധിക്കുക: വിദ്യാഭ്യാസ, അനുഭവ യോഗ്യതകളിൽ വ്യാജ രേഖ സമർപ്പിക്കുന്നവർക്കെതിരെ KPSC യുടെ Rule 22 പ്രകാരം നിയമനടപടികളുണ്ടാകും.
എങ്ങനെ അപേക്ഷിക്കാം
ഒറ്റത്തവണ രജിസ്ട്രേഷൻ: KPSC ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ പോയി 'One Time Registration' രജിസ്റ്റർ ചെയ്യുക.
പ്രൊഫൈലിലേക്ക് ലോഗിൻ: User ID, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
നോട്ടിഫിക്കേഷൻ : ' നോട്ടിഫിക്കേഷൻ ' ടാബിൽ പോയി Category No. 23/2026 എന്ന തസ്തിക കണ്ടെത്തി ' അപ്ലൈ.
ഫോട്ടോ അപ്ലോഡ്: 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യുക (അടിയിൽ പേരും തീയതിയും രേഖപ്പെടുത്തിയിരിക്കണം).
സമർപ്പിക്കുക: അപേക്ഷ സമർപ്പിച്ച ശേഷം,
അപേക്ഷാ ഫീ: ഇല്ല (സൗജന്യം)
ആധാർ കാർഡ്: ആധാർ കാർഡ് ID തെളിവായി പ്രൊഫൈലിൽ ചേർക്കുക.