സർക്കാർ ഓഫീസിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.
കാറ്റഗറി നമ്പർ: 32/2026
ഒഴിവുകളുടെ വിവരങ്ങൾ.
പ്രത്യേക ശ്രദ്ധ: Blindness (കാഴ്ച വൈകല്യം) ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിൽ അപേക്ഷിക്കാൻ യോഗ്യതയില്ല.
റാങ്ക് ലിസ്റ്റ് കാലാവധി: കുറഞ്ഞത് 1 വർഷവും പരമാവധി 3 വർഷവും.
വിദ്യാഭ്യാസ യോഗ്യത.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ഹയർ ഗ്രേഡ് (KGTE) കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കുറിപ്പ്: ജനുവരി 2002-ന് മുമ്പ് KGTE ടൈപ്പിംഗ് പാസായവർ, വേർഡ് പ്രോസസിംഗിനുള്ള പ്രത്യേക സർട്ടിഫിക്കറ്റ് അപേക്ഷാ സമയത്ത് നേടിയിരിക്കണം.
മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
തത്തുല്യ യോഗ്യത: നിഷ്കർഷിച്ച യോഗ്യതയ്ക്ക് തത്തുല്യമായ യോഗ്യത അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ, പ്രമാണപരിശോധനാ വേളയിൽ ബന്ധപ്പെട്ട സർക്കാർ ഉത്തരവ് / എക്വിവലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സംവരണ വിവരം: DA-HI (ഭിന്നശേഷി - കേൾവി വൈകല്യം) വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു. ഈ വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ, Rights of Persons with Disabilities Act 2016 ലെ Section 34(2) പ്രകാരം മറ്റ് ഭിന്നശേഷി വിഭാഗങ്ങളിലേക്കും, അവരുടെയും അഭാവത്തിൽ ജനറൽ വിഭാഗത്തിൽ നിന്നും ഒഴിവ് നികത്തുന്നതാണ്.
പ്രവൃത്തിപരിചയം
പ്രത്യേകം പ്രവൃത്തിപരിചയം ആവശ്യമില്ല. നേരിട്ടുള്ള നിയമനമാണ്.
പ്രായപരിധി (Age Limit)
പ്രായപരിധി: 18 നും 40 നും ഇടയിൽ (ജനനം: 02.01.1986 മുതൽ 01.01.2008 വരെ, രണ്ട് തീയതികളും ഉൾപ്പെടെ)
പ്രായ ഇളവ്: പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ബാധകമാണ്.
മറ്റ് നിബന്ധനകൾ.
രേഖകൾ: തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ ഹാജരാക്കണം.
ഫോട്ടോ നിബന്ധന: 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും തീയതിയും രേഖപ്പെടുത്തിയിരിക്കണം. അപ്ലോഡ് ചെയ്ത ഫോട്ടോ 10 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.
ആധാർ കാർഡ്: ആധാർ കാർഡ് ഉള്ളവർ അത് പ്രൊഫൈലിൽ ഐഡി പ്രൂഫായി ചേർക്കണം.
വ്യാജ രേഖ/വിവരം: വ്യാജ രേഖ സമർപ്പിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്യുന്നത് KPSC റൂൾസ് ഓഫ് പ്രൊസീജ്യർ റൂൾ 22 പ്രകാരം നിയമനത്തിൽ നിന്ന് അയോഗ്യത, ശാശ്വത/താൽക്കാലിക വിലക്ക്, ക്രിമിനൽ നടപടി എന്നിവയ്ക്ക് കാരണമാകും.
സ്കെയിൽ ഓഫ് പേ: 27,900/- മുതൽ 63,700/- വരെ (പ്രതിമാസ ശമ്പള സ്കെയിൽ).
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ അപേക്ഷ.
എഴുത്ത് / OMR / ഓൺലൈൻ ടെസ്റ്റ്: സെലക്ഷൻ പ്രോസസിന്റെ ഭാഗമായി പരീക്ഷ നടത്തിയേക്കും.
സ്ഥിരീകരണം നിർബന്ധമാണ്: പരീക്ഷ എഴുതാൻ തയ്യാറാണെന്ന് ഉദ്യോഗാർത്ഥികൾ അവരുടെ One Time Registration പ്രൊഫൈൽ വഴി സ്ഥിരീകരിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരിക്കാത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടും.
അഡ്മിഷൻ ടിക്കറ്റ്: സ്ഥിരീകരിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.
എങ്ങനെ അപേക്ഷിക്കാം
താഴെപ്പറയുന്ന സ്റ്റെപ്പുകൾ പാലിക്കുക
ഒറ്റത്തവണ രജിസ്ട്രേഷൻ: ആദ്യമായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പോയി 'One Time Registration' രജിസ്റ്റർ ചെയ്യുക. (നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ട് ലോഗിൻ ചെയ്യുക.).