ക്ലീൻ കേരള കമ്പനിയിൽ വിവിധ അവസരങ്ങൾ.
തസ്തികയും ഒഴിവുകളും
ക്ലീന്‍ കേരള കമ്പനിയില്‍ ഹെല്‍പ്പര്‍. കമ്പനിയുടെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തില്‍, ബള്‍ക്ക് വേസ്റ്റ് ശേഖരണത്തിനായി ആവശ്യമായി വരുന്ന ഹെല്‍പ്പര്‍മാരെയാണ് നിയമിക്കുന്നത്.
യോഗ്യത
പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ശാരീരികമായി ഫിറ്റായിരിക്കണം.
അംഗപരിമിതരും, സ്ത്രീകളും പങ്കെടുക്കാന്‍ പാടില്ല.
പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം.
ശമ്പളം
ദിവസ വേതനമായി 750 ലഭിക്കും.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എക്‌സ്പീരിയന്‍സ്, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 02ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ദിവസം പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നവര്‍ ജോലിക്ക് ഹാജരാകുന്ന തീയതിക്ക് മുന്‍പായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
സമയം രാവിലെ 10.00 മണിതീയതി02-07-2026സ്ഥലം ക്ളീൻ കേരള കമ്പനി ലിമിറ്റഡ്,
രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്,
വഴുതക്കാട്, തിരുവനന്തപുരം - 10.
(വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം).