സഹകരണ ബാങ്കുകളിൽ വിവിധ അവസരങ്ങൾ.
തസ്തികയും ഒഴിവുകളും
സഹകരണ ബാങ്കില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. നാല് ബാങ്കുകളിലായി നാല് ഒഴിവുകളാണ് നിലവില്‍ വന്നിട്ടുള്ളത്.
ചെന്ത്രാപ്പിന്നി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം R276, തൃശൂര്‍, പിന്‍: 680687. 1 ഒഴിവ് (ജനറല്‍)കുത്തനൂര്‍ സേവന സഹ.ബാങ്ക് ക്ലിപ്തം F. 1563, പാലക്കാട്, പിന്‍ 6787211 ഒഴിവ് (ജനറല്‍)കാഞ്ഞിരപ്പുഴ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി P1172, പാലക്കാട്1 ഒഴിവ് (ജനറല്‍)മാത്തില്‍ സര്‍വീസ് സഹകരണ ബാങ്ക്F 1518, കണ്ണൂര്‍1 ഒഴിവ് (ജനറല്‍).
സെലക്ഷന്‍
സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും, ബന്ധപ്പെട്ട സഹകര സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.
പ്രായപരിധി
18 വയസിനും, 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. നിയമാനുസൃത വയസിളവ് അനുവദിക്കും.
ശമ്പളം
ചെന്ത്രാപ്പിന്നി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17,360 മുതല്‍ 44650 വരെ ശമ്പളം ലഭിക്കും. കുത്തനൂര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,420 മുതല്‍ 42,670 വരെ ശമ്പളം ലഭിക്കും. കാഞ്ഞിരപ്പുഴ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,890 മുതല്‍ 43,660 വരെ ശമ്പളം ലഭിക്കും. മാത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17,360 മുതല്‍ 44,650 വരെ ശമ്പളം ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.
കേരള/ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റ എന്‍ട്രി കോഴ്‌സ് പാസായ സര്‍ട്ടിഫിക്കറ്റ്.
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്തുള്ള ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
പരീക്ഷ
സഹരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍ 1 മാര്‍ക്കിന്റെ 100 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. ഒരു സംഘം/ ബാങ്കിന്റെ യോഗ്യത ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിന് പരമാവധി 20 മാര്‍ക്കാണ് നിശ്ചയിച്ചട്ടുള്ളത്. അഭിമുഖത്തിന് ഹാജരായാല്‍ മിനിമം 4 മാര്‍ക്ക് ലഭിക്കും. ബാക്കി 16 മാര്‍ക്ക് അഭിമുഖത്തിന്റെ പ്രകടനം അടിസ്ഥാനമാക്കി കണക്കാക്കു.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് തന്നിരിക്കുന്ന തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം.
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30.
അപേക്ഷ: https://keralacseb.kerala.gov.in/