ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ അവസരങ്ങൾ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ അവസരങ്ങൾ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) പാലക്കാട് വിവിധ പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓരോ തസ്തികയുടെയും യോഗ്യത, ശമ്പളം, അപേക്ഷാ രീതി എന്നിവ പരിശോധിച്ച് അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

1) പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III
ഒഴിവുകൾ:1.
ശമ്പളം: 30,800/- പ്രതിമാസം.
യോഗ്യത: മൈക്രോബയോളജി / ബയോകെമിസ്ട്രിയിലോ അനുബന്ധ മേഖലയിലോ ഉള്ള M.Sc / M.S / M.Tech. GATE / CSIR-JRF അല്ലെങ്കിൽ തത്തുല്യ ദേശീയതല പരീക്ഷാ സ്കോർ നിർബന്ധമാണ്.
പ്രായപരിധി: 31 വയസ്സ് കവിയരുത്.
അപേക്ഷാ സമർപ്പണ അവസാന തീയതി: ജൂൺ 30, 2026.

2) ജൂനിയർ റിസർച്ച് ഫെലോ (JRF).

ഒഴിവുകൾ: 1
ശമ്പളം:37,000/- പ്രതിമാസം
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഡേറ്റാ സയൻസ് / ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള B.E / B.Tech / M.E / M.Tech. അല്ലെങ്കിൽ റിസർച്ച് എൻജിനിയറിങ് / ടെക്നോളജിയിലുള്ള ബിരുദാനന്തര ബിരുദം.
പ്രായപരിധി: 31 വയസ്സ് കവിയരുത്.
അപേക്ഷാ സമർപ്പണ അവസാന തീയതി: ജൂലൈ 10, 2026.

3) സീനിയർ റിസർച്ച് ഫെലോ (SRF).

ഒഴിവുകൾ: 1
ശമ്പളം: 42,000/- പ്രതിമാസം
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഡേറ്റാ സയൻസ് / ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള B.E / B.Tech / M.E / M.Tech അല്ലെങ്കിൽ റിസർച്ച് എൻജിനിയറിങ് / ടെക്നോളജിയിലുള്ള ബിരുദാനന്തര ബിരുദം. കൂടാതെ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 35 വയസ്സ് കവിയരുത്.
അപേക്ഷാ സമർപ്പണ അവസാന തീയതി: ജൂലൈ 10, 2026.

അപേക്ഷാ രീതി
ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ അപേക്ഷാ രീതിയാണുള്ളത്:

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III: വിശദവിവരങ്ങൾ അടങ്ങിയ CV, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സ്കാൻ ചെയ്ത് PDF ഫോർമാറ്റിൽ prasannabhat@iitpkd.ac.in എന്ന ഇ-മെയിലിലേക്ക് അയക്കുക. 

ജൂനിയർ റിസർച്ച് ഫെലോ (JRF): ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷിക്കുക.

സീനിയർ റിസർച്ച് ഫെലോ (SRF): വിശദവിവരങ്ങൾ അടങ്ങിയ CV, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ PDF ഫോർമാറ്റിൽ sahely@iitpkd.ac.in എന്ന ഇ-മെയിലിലേക്ക് അയക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain