സംസ്ഥാന ജലഗതാഗത വകുപ്പിൽ വിവിധ അവസരങ്ങൾ.
സംസ്ഥാന ജലഗതാഗത വകുപ്പിൽ (KSWTD) സ്ഥിരം നിയമനത്തിന് അവസരം. കെ.എസ്.ഡബ്ല്യു.ടി.ഡിയിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II തസ്തികയിലേക്കാണ് നിയമനം. ആകെ ഒരു ഒഴിവാണ് ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജൂലൈ 1-നകം കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) വഴി അപേക്ഷ സമർപ്പിക്കണം.തസ്തികയും ഒഴിവും
തസ്തിക:ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II
വകുപ്പ്: കേരള സംസ്ഥാന ജലഗതാഗത വകുപ്പ്.
ഒഴിവുകൾ: 01
കാറ്റഗറി നമ്പർ: 33/2026.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25,100 മുതൽ 57,900 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
മിനിമം: 18 വയസ്സ്
മാക്സിമം: 40 വയസ്സ്
ജനനത്തീയതി: 02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ഇളവ്: എസ്സി, എസ്ടി, മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത:
പത്താം ക്ലാസ് (എസ്എസ്എൽസി) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ബ്ലാക്ക്സ്മിത്ത് ട്രേഡിൽ ഐടിഐ (ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം:
കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in സന്ദർശിക്കുക.
‘ഒറ്റത്തവണ രജിസ്ട്രേഷൻ’ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുക. (നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത് ആവശ്യമില്ല.)
നിങ്ങളുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
സ്വന്തം പ്രൊഫൈലിലൂടെ പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ ലിങ്ക് കണ്ടെത്തി ' അപ്ലൈ നൗ ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.
അപേക്ഷാ ഫീസ്: ഇല്ല).
പ്രധാന കണ്ണികൾ:
അപേക്ഷാ : അപേക്ഷ
അപേക്ഷയ്ക്കുള്ള അവസാന തീയതി: 2026 ജൂലൈ 1