കേരള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സംരംഭമായ നോർക്ക റൂട്ട്സ്, വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് മുൻപന്തിയിലാണ്. ജർമ്മനിയിലെ വിവിധ ആശുപത്രികളിലേക്ക് യോഗ്യരായ നഴ്സുമാരെ നിയമിക്കുന്നതിനായി 'വർക്ക് ഇൻ ഹെൽത്ത്, ജർമ്മനി' പദ്ധതിയിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
ഒഴിവുകളുടെ വിവരങ്ങൾ.
1) ഒഴിവുകളുടെ എണ്ണം: 100
2) സ്ഥാനം: നഴ്സ് /.
ആവശ്യമായ യോഗ്യതകൾ.
3) നഴ്സിങ്ങിൽ ബിരുദമോ പോസ്റ്റ് ബേസിക് ബാച്ച്ലേഴ്സ്. ഡിഗ്രിയോ ആയിരിക്കണം.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) രജിസ്ട്രേഷൻ നിർബന്ധമാണ്.
പ്രവൃത്തിപരിചയം.
കുറഞ്ഞത് 2 വർഷത്തെ ബെഡ് സൈഡ് പേഷ്യന്റ് കെയർ പരിചയം ആവശ്യമാണ്.
താഴെപ്പറയുന്ന വാർഡുകളിലെ പരിചയത്തിന് മുൻഗണന:
1) ICU (ഐ സി യു).
2) മെഡിക്കൽ സർജിക്കൽ വാർഡ്.
3) ഓങ്കോളജി വാർഡ്.
4) ന്യൂറോളജി വാർഡ്.
5) ജീറിയാട്രിക് വാർഡ്.
6) പ്രൈവറ്റ് വാർഡ്.
മറ്റ് അഡൾട്ട് ഇൻപേഷ്യന്റ് വാർഡുകൾ
ശ്രദ്ധിക്കുക: പീഡിയാട്രിക് അല്ലെങ്കിൽ നിയോനാറ്റോളജി പരിചയം മാത്രമുള്ളവരെ പരിഗണിക്കുന്നതല്ല.
പ്രായപരിധി.
2026 മെയ് 31-ന് 36 വയസ്സിൽ കവിയരുത്.
മറ്റ് നിബന്ധനകൾ
അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം നിർബന്ധമല്ല.
ജർമ്മൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 യോഗ്യത ഇതിനകം നേടിയവർക്കും, നോർക്ക ട്രിപ്പിൾ വിൻ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും അപേക്ഷിക്കേണ്ടതില്ല.
അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്:
A1 മുതൽ B2 വരെ സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ലഭിക്കും.
B1 ലെവൽ മുതൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും.