ബാങ്ക് ഓഫ് ബറോഡയിൽ വിവിധ അവസരങ്ങൾ.
2026 ലെ ദേശീയ അപ്രൻ്റീസ് പരിശീലന പദ്ധതി (NATS) പ്രകാരം ബാങ്ക് ഓഫ് ബറോഡയിൽ അപ്രൻ്റീസ് ആകാൻ അവസരം. രാജ്യവ്യാപകമായി 5,000 സീറ്റുകളിലേക്കാണ് നിയമനം.
അപ്രൻ്റീസ് വിവരങ്ങൾ.
കാലാവധി: 1 വർഷം
സ്റ്റൈപ്പൻ്റ്: പ്രതിമാസം 15,000 (മറ്റു ആനുകൂല്യങ്ങൾ ഇല്ല).
ഇത് ബാങ്കിലെ സ്ഥിരം അല്ലെങ്കിൽ കരാർ . പരിശീലനം കഴിഞ്ഞാൽ ബാങ്കിൽ പോസ്റ്റിൽ അവകാശമില്ല.
യോഗ്യതാ മാനദണ്ഡം
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പാസായ വർഷം: 01.05.2026 ലെ കട്ട്-ഓഫ് പ്രകാരം ബിരുദം പാസായത് 4 വർഷത്തിനുള്ളിൽ ആയിരിക്കണം.
പ്രായപരിധി (ജനറൽ): 01.05.2026 ന് 20 നും 28 നും ഇടയിൽ.
പ്രായ ഇളവ്: SC/ST - 5 വർഷം, OBC (Non-Creamy Layer) - 3 വർഷം, PwBD - 10 മുതൽ 15 വർഷം വരെ.
പ്രത്യേക വ്യവസ്ഥകൾ:
മുമ്പ് ഏതെങ്കിലും സ്ഥാപനത്തിൽ അപ്രൻ്റീസ് പരിശീലനം പൂർത്തിയാക്കിയിരിക്കരുത്. ബിരുദം കഴിഞ്ഞ് ഒരു വർഷമോ അതിൽ കൂടുതലോ ജോലി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാനാവില്ല.
കേരളത്തിൽ 111- ഒഴിവുകൾ
എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 5,000 സീറ്റുകൾ (SC, ST, OBC, EWS, UR തിരിച്ച് റിസർവേഷൻ ബാധകം).
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ പരീക്ഷ (60 മിനിറ്റ്, 100 ചോദ്യങ്ങൾ, 100 മാർക്ക്).
ജനറൽ/ഫിനാൻഷ്യൽ അവെയർനെസ് – 25 മാർക്ക്.
ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ് – 25 മാർക്ക്
കമ്പ്യൂട്ടർ നോളജ് – 25 മാർക്ക്.
ജനറൽ ഇംഗ്ലീഷ് – 25 മാർക്ക്.
(നെഗറ്റീവ് മാർക്കിങ് ഇല്ല)
പ്രാദേശിക ഭാഷാ പരീക്ഷ: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ (വായിക്കാൻ, എഴുതാൻ, സംസാരിക്കാൻ) പ്രാവീണ്യം വേണം. 10-ാം ക്ലാസ് / 12-ാം ക്ലാസ് മാർക്ക്ഷീറ്റിൽ ആ ഭാഷ ഉണ്ടെങ്കിൽ പരീക്ഷ ഒഴിവാക്കാം.
ഡോക്യുമെൻ്റ് വെരിഫിക്കേഷനും മെഡിക്കൽ ഫിറ്റ്നസും.
എങ്ങനെ അപേക്ഷിക്കാം (ഘട്ടങ്ങൾ)
ആദ്യം ഗവൺമെൻ്റ് അപ്രൻ്റീസ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുക:
NATS: https://nats.education.gov.in
NAPS: https://www.apprenticeshipindia.gov.in
NATS / NAPS ൽ “ബാങ്ക് ഓഫ് ബറോഡ” എന്ന സ്ഥാപനത്തിൽ അപേക്ഷിക്കുക.
അപേക്ഷ പൂർത്തിയാക്കിയവർക്ക് BFSI SSC (info@bfsissc.com) ൽ നിന്ന് ഒരു ഇമെയിൽ വരും. അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫൈനൽ “അപേക്ഷ – കം – പരീക്ഷാ ഫോം” പൂരിപ്പിക്കുക.
അതിൽ വ്യക്തിഗത വിവരങ്ങൾ, പ്രിഫറൻസ് (3 സെൻ്ററുകൾ വരെ), കാറ്റഗറി, PwBD വിവരങ്ങൾ നൽകുക.