വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ അവസരങ്ങൾ.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 'റിവോൾവിംഗ് ഫണ്ട് സ്കീം - കർഷകമിത്ര മെഡിക്കൽ സ്റ്റോർ, മണ്ണുത്തി' എന്ന പദ്ധതിയിൽ താത്കാലിക നിയമനത്തിനായി രണ്ട് ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം.
പ്രധാന തീയതിയും സമയവും
ഇന്റർവ്യൂ തീയതി: 2026 ജൂൺ 26, വെള്ളിയാഴ്ച.
ഇന്റർവ്യൂ സമയം: രാവിലെ 10.00 മണി
റിപ്പോർട്ട് ചെയ്യേണ്ട സമയം: രാവിലെ 9.30 മണിക്ക് മുൻപ്.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം
യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ & ടീവീസീസീ, മണ്ണുത്തി.
ഒഴിവുകളുടെ വിശദാംശങ്ങൾ
1) ഫാർമസിസ്റ്റ് (1 ഒഴിവ്)
അവശ്യ യോഗ്യത: ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
വിഭാഗം: ഓപൺ കോമ്പറ്റീഷൻ
മാസം പ്രതി കരാർ വേതനം: 25,750.
2) ക്ലർക്ക് കം അക്കൗണ്ടന്റ് (1 ഒഴിവ്)
അവശ്യ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
വിഭാഗം: ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻസ്
മാസം പ്രതി കരാർ വേതനം: 22,240.
രണ്ട് തസ്തികകൾക്കും പൊതുവായുള്ള അഭികാമ്യ യോഗ്യത.
വെറ്ററിനറി അല്ലെങ്കിൽ മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം.
കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം.
അപേക്ഷിക്കേണ്ട രീതി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ധിഷ്ട തീയതിയിൽ നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടാതെ, താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
പൂരിപ്പിച്ച അപേക്ഷാ ഫോറം (നോട്ടിഫിക്കേഷനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ഫോർമാറ്റിൽ) സമർപ്പിക്കണം.
യോഗ്യത, പ്രായം, സമുദായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒപ്പം യഥാർത്ഥ രേഖകളും ഇന്റർവ്യൂവിന് കൊണ്ടുവരേണ്ടതാണ്.
അപേക്ഷയ്ക്കൊപ്പം രേഖകളുടെ പകർപ്പുകൾ അറ്റാച്ച് ചെയ്യണം.