വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അവസരങ്ങൾ.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന ദിവസം: 2026 ജൂലൈ 1 (രാവിലെ 10:00 മണി).
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 15 (വൈകുന്നേരം 5:00 മണി).
വിവരണം
തസ്തിക: കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ടു മാനേജിംഗ് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം: 01
തസ്തികയുടെ സ്വഭാവം: കരാർ അടിസ്ഥാനത്തിൽ (1 വർഷം)
പ്രതിമാസ ശമ്പളം: 30,000/.
യോഗ്യതാ മാനദണ്ഡങ്ങൾ
വിദ്യാഭ്യാസ യോഗ്യത: ഫസ്റ്റ് ക്ലാസ് ബിരുദവും കമ്പ്യൂട്ടർ പ്രവർത്തനത്തിൽ മികച്ച പ്രാവീണ്യവും.
പ്രവൃത്തി പരിചയം: സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം. കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്/പേഴ്സണൽ അസിസ്റ്റൻ്റ്/സെക്രട്ടറി എന്നീ നിലകളിൽ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ച പരിചയം മുൻഗണന.
പ്രായപരിധി: 35 വയസ്സ്. (2026 ജൂൺ 1-ന് പ്രായം കണക്കാക്കുന്നത്)
പ്രായഇളവ്: സർക്കാർ ചട്ടപ്രകാരം SC/ST വിഭാഗക്കാർക്ക് 5 വർഷവും OBC വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.
മാനേജിംഗ് ഡയറക്ടർ നൽകുന്നവ കൈകാര്യം ചെയ്യുക.
മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുക, അജൻഡ തയ്യാറാക്കുക.
ഔദ്യോഗിക കത്തുകൾ ഡ്രാഫ്റ്റ് ചെയ്യുക, ഡോക്യുമെൻ്റുകളും പവർപോയിൻ്റ് പ്രസൻ്റേഷനുകളും തയ്യാറാക്കുക.
യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.
ഫോൺ കോളുകളും അന്വേഷണങ്ങളും സ്വീകരിച്ച് ഉചിതമായി കൈകാര്യം ചെയ്യുക.
സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിക്കുക.
ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നതിനുള്ള രീതി
CMD യുടെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in സന്ദർശിക്കുക.
'Recruitment' വിഭാഗത്തിൽ നൽകിയിരിക്കുന്ന ഓൺലൈൻ.
ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക (ഫോട്ടോ: 200KB-ൽ താഴെ, JPG ഫോർമാറ്റിൽ; ഒപ്പ്: 50KB-ൽ താഴെ, JPG ഫോർമാറ്റിൽ).
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നൽകിയ എല്ലാ വിവരങ്ങളും ശരിവയ്ക്കുക.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ
അപേക്ഷകർ പൗരന്മാരായിരിക്കണം.
അപേക്ഷ ഓൺലൈനായി മാത്രം സ്വീകരിക്കുന്നതാണ്. മറ്റു മാർഗങ്ങളിലൂടെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷാ ഫോമിൽ നൽകുന്ന വിവരങ്ങൾ തെറ്റോ അപൂർണ്ണമോ ആണെങ്കിൽ അപേക്ഷ റദ്ദാക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ മാർക്ക് ലിസ്റ്റോ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റോ അപ്ലോഡ് ചെയ്യാൻ പാടില്ല. ഒറിജിനൽ സർട്ടിഫിക്കറ്റോ പ്രൊവിഷണൽ സർട്ടിഫിക്കറ്റോ മാത്രമേ സ്വീകാര്യമാകൂ.
പ്രവൃത്തി പരിചയം തെളിയിക്കാൻ അപ്പോയിൻ്റ്മെൻ്റ് ലെറ്ററോ, ശമ്പള സർട്ടിഫിക്കറ്റോ മതിയാകില്ല. ജോലിയിൽ ചേർന്ന തീയതി, വിട്ട തീയതി, ചുമതലകൾ, ഒപ്പ്, സീൽ എന്നിവ വ്യക്തമാക്കിയ ഔദ്യോഗിക പരിചയ സർട്ടിഫിക്കറ്റ് ആയിരിക്കണം.
പരിചയവും പ്രായവും 2026 ജൂൺ 1-ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇ-മെയിൽ/എസ്എംഎസ് മുഖേന അറിയിപ്പ് നൽകുന്നത്.
അപേക്ഷാ സമയത്ത് സാധുവായ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകേണ്ടതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകളുടെ സ്ക്രീനിംഗ്
എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ
സ്കിൽ ടെസ്റ്റ്/പ്രൊഫിഷ്യൻസി ടെസ്റ്റ്
ഇൻ്റർവ്യൂ (ഇവയിൽ ഏതെങ്കിലും കോമ്പിനേഷനിൽ തിരഞ്ഞെടുപ്പ് നടത്താം) സഹായത്തിനായി
ഓൺലൈൻ അപേക്ഷാ സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന ഹെൽപ്പ് ഡെസ്ക് നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ-വെള്ളി) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടുക: