ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷനിൽ അവസരങ്ങൾ.
പ്രധാന തീയതികൾ.
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂലൈ 1, 2026
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: ജൂലൈ 21, 2026
അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: ജൂലൈ 21, 2026
എഡിറ്റ് വിൻഡോ: രജിസ്ട്രേഷൻ അവസാനിച്ചതിന് ശേഷം 2 ദിവസം
പ്രിലിമിനറി പരീക്ഷ: ഓഗസ്റ്റ് 2026
മെയിൻ പരീക്ഷ: ഒക്ടോബർ 2026
ഇന്റർവ്യൂ: നവംബർ/ഡിസംബർ 2026
താൽക്കാലിക അലോട്ട്മെന്റ്: ജനുവരി 2027.
യോഗ്യതാ വ്യവസ്ഥകൾ.
ഏതു വിഷയത്തിലും ബിരുദം ആയിരിക്കണം.
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം.
ജൂലൈ 21, 2026-നു മുമ്പായി ഫലം പ്രഖ്യാപിച്ചിരിക്കണം.
പ്രായപരിധി - 01.07.2026)
കുറഞ്ഞ പ്രായം: 20 വയസ്സ്.
പരമാവധി പ്രായം: 30 വയസ്സ്.
02.07.1996 നും 01.07.2006 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
പ്രായ ഇളവ്: SC/ST (5 വർഷം), OBC (3 വർഷം), PwBD (10 വർഷം), എക്സ്-സർവീസ്മെൻ (5 വർഷം) എന്നിവർക്ക് ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.ibps.in
അടിസ്ഥാന വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.
ലഭിക്കുന്ന Provisional Registration Number ഉം Password ഉം സുരക്ഷിതമായി സൂക്ഷിക്കുക.
ഫോട്ടോ, സിഗ്നേച്ചർ, ഇടത് തള്ളവിരൽ അടയാളം, ഹാൻഡ് റിട്ടൺ ഡിക്ലറേഷൻ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിച്ച് ' കംപ്ലീറ്റ് രജിസ്ട്രേഷൻ ' ചെയ്യുക.
തുടർന്ന് ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് അടയ്ക്കുക.
ഫീസ് അടച്ചതിന് ശേഷം അപേക്ഷയുടെയും ഫീസ് രസീതിൻ്റെയും പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കുക.
പ്രധാന കാര്യങ്ങൾ.
നെഗറ്റീവ് മാർക്കിംഗ്: തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് കുറയ്ക്കും.
സ്ക്രൈബ്: വിഷ്വലി ഇംപെയേർഡ്, ലോക്കോമോട്ടർ ഡിസെബിലിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി ഉള്ളവർക്ക് സ്ക്രൈബിന്റെ സഹായം ലഭ്യമാണ്. സമയത്തിൽ ഇളവും (20 മിനിറ്റ്/മണിക്കൂർ) ഉണ്ടാകും.
കാലാവധി: അലോട്ട്മെന്റ് തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമേ ഈ പ്രക്രിയ സാധുതയുള്ളൂ.