സംസ്ഥാന ജലഗതാഗത വകുപ്പിൽ അവസരങ്ങൾ.
പ്രായപരിധി: 18 - 40 വയസ്സ്.
ജനനത്തീയതി: 02.01.1986 മുതൽ 01.01.2008 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവർഗ്ഗ/പിന്നോക്ക വിഭാഗങ്ങൾക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുകൾ ബാധകമാണ്.
വിദ്യാഭ്യാസ, പരിചയ യോഗ്യതകൾ.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് താഴെപ്പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം:
അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത പാസായിരിക്കണം.
ടെക്നിക്കൽ യോഗ്യത (ഒന്നുകിൽ):
ഓപ്ഷൻ (i): Upholsterry (അപ്ഹോൾസ്ട്രി) ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉണ്ടായിരിക്കണം.
ഓപ്ഷൻ (ii): മുകളിൽ പറഞ്ഞ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ, സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനം അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനം എന്നിവയിൽ നിന്ന് Upholsterry ജോലിയിൽ 3 വർഷത്തെ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷാ രീതി.
ഒറ്റത്തവണ രജിസ്ട്രേഷൻ: ആദ്യമായി അപേക്ഷിക്കുന്നവർ KPSC യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ 'One Time Registration' നിർബന്ധമായും ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം.
അപേക്ഷ സമർപ്പിക്കൽ: പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം, നോട്ടിഫിക്കേഷൻ Link-ൽ ഉള്ള അപ്ലൈ നൗ ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കണം.
ഫോട്ടോ അപ്ലോഡ്: പുതിയ പ്രൊഫൈൽ സൃഷ്ടിക്കുമ്പോൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷാ ഫീസ്: ഇല്ല.
തിരുത്തലുകൾ: അപേക്ഷ സമർപ്പിച്ച ശേഷം യാതൊരു തിരുത്തലുകളും അനുവദിക്കുന്നതല്ല. അതിനാൽ, സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.
പരീക്ഷാ കൺഫർമേഷൻ: ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ഓൺലൈൻ/OMR പരീക്ഷ ഉണ്ടെങ്കിൽ, പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ പ്രൊഫൈൽ വഴി നൽകണം. അപ്പോൾ മാത്രമേ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.
ആധാർ കാർഡ്: ആധാർ കാർഡ് ഉള്ളവർ അത് തങ്ങളുടെ പ്രൊഫൈലിൽ ID Proof ആയി രജിസ്റ്റർ ചെയ്യണം.