ഫിഷറീസ് വകുപ്പിൽ വിവിധ അവസരങ്ങൾ.
യോഗ്യത
20 മുതൽ 60 വയസ്സ് വരെയുള്ളവർ.
രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി ആയിരിക്കണം.
പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താനും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കായികക്ഷമത ഉണ്ടായിരിക്കണം.
ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (NIWS)-ൽ നിന്ന് പരിശീലനം നേടിയിരിക്കണം.
മുൻഗണന ലഭിക്കുന്നവർ
താഴെ പറയുന്ന വിഭാഗക്കാർക്ക് നിയമനത്തിൽ മുൻഗണന നൽകും.
ലൈഫ് ഗാർഡായി മുൻ പ്രവൃത്തിപരിചയമുള്ളവർ.
അതത് ജില്ലയിലെ താമസക്കാർ.
2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ.
കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർ.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ
ഫിഷറീസ് സ്റ്റേഷൻ,
തോട്ടപ്പള്ളി ഹാർബർ,
ആലപ്പുഴ – 688 013
അവസാന തീയതി
2026 ജൂലൈ 16
കൂടുതൽ വിവരങ്ങൾക്ക്
പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം.