തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അവസരങ്ങൾ.
TDബിയുടെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ മുഖേന മാത്രം അപേക്ഷിക്കേണ്ടതാണ്.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂലൈ 15, 2026 (രാവിലെ 10:00 മണി).
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: ജൂലൈ 29, 2026 (വൈകുന്നേരം 05:00 മണി)
അപേക്ഷാ ഫീസ്: 500 ട്രാൻസാക്ഷൻ ചാർജുകൾ.
1) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സിൽ ബിരുദം. വിൻഡോസ്/ലിനക്സ്, നെറ്റ്വർക്കിംഗ് എന്നിവയിൽ പരിജ്ഞാനം.
പരിചയം: കുറഞ്ഞത് 1 വർഷം (സർക്കാർ/പൊതുമേഖലാ ഐടി പദ്ധതികളിൽ).
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: 40,000.
2) ക്ലർക്ക് (ഒഴിവുകൾ: 02)
യോഗ്യത: ഏത് വിഷയത്തിലും ബിരുദം. എംഎസ് ഓഫീസ്, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ് എന്നിവയിൽ പ്രാവീണ്യം.
പരിചയം: കുറഞ്ഞത് 1 വർഷം (സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ).
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: 30,000.
3) അക്കൗണ്ടന്റ് (ഒഴിവുകൾ: 02)
യോഗ്യത: ബി.കോം. സിഎ ഇന്റർ/ സിഎംഎ ഇന്റർ/ എംബിഎ (ഫിനാൻസ്) അധിക യോഗ്യത. ടാലി/ഇആർപി, എംഎസ് എക്സൽ എന്നിവയിൽ പ്രാവീണ്യം.
പരിചയം: കുറഞ്ഞത് 2 വർഷം (അക്കൗണ്ടിംഗ്, ഫിനാൻസ്). കേരള ഫിനാൻഷ്യൽ കോഡ് (KFC) പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: 30,000.
4) ഓഫീസ് അസിസ്റ്റന്റ് (ഒഴിവുകൾ: 03).
യോഗ്യത: എസ്എസ്എൽസി പാസ്. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. മലയാളത്തിൽ ആശയവിനിമയ ശേഷി.
പരിചയം: കുറഞ്ഞത് 1 വർഷം (ഓഫീസ് പരിസരത്ത്). സർക്കാർ/പൊതുമേഖലാ അനുഭവമുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: 25,000.
അപേക്ഷാ ഫീസ് & ഇളവുകൾ
എല്ലാ പദവികൾക്കും ഒരേ അപേക്ഷാ ഫീസ്: 500 + ട്രാൻസാക്ഷൻ ചാർജ്.
എസ്സി/എസ്ടി/ഒബിസി/ഭിന്നശേഷിക്കാർ/വിമുക്ത ഭടന്മാർ എന്നിവർക്ക് സർക്കാർ നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും.
പ്രധാന നിബന്ധനകൾ
കരാർ കാലാവധി: ജോയിൻ ചെയ്യുന്ന തീയതി മുതൽ 2 വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നത് വരെ (ഏതാണോ നേരത്തെ).
പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം.
ഫോട്ടോ & സിഗ്നേച്ചർ:
ഫോട്ടോ: 200 KB-ൽ താഴെയും JPG ഫോർമാറ്റിലും ആയിരിക്കണം.
ഒപ്പ്: 50 KB-ൽ താഴെയും JPG ഫോർമാറ്റിലും, വെള്ള പേപ്പറിൽ പൂർണ്ണമായ ഒപ്പ് (Capital Letters-ൽ പാടില്ല).
തെറ്റുകൾ സംബന്ധിച്ച്: അപേക്ഷ ഫോമിൽ വസ്തുതാ വിരുദ്ധമോ തെറ്റായതോ ആയ വിവരങ്ങൾ നൽകിയാൽ, അത് ഏത് ഘട്ടത്തിലും റദ്ദാക്കുന്നതിനും നിയമനം റദ്ദാക്കുന്നതിനും കാരണമാകും.
സ്ക്രീനിംഗ്: അപേക്ഷകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ലിഖിത പരീക്ഷ/ഇന്റർവ്യൂ/സ്കിൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. യോഗ്യരായവരെ മാത്രമേ വിവിധ ഘട്ടങ്ങളിലേക്ക് ക്ഷണിക്കൂ.
എങ്ങനെ അപേക്ഷിക്കാം.
CMD-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cmd.kerala.gov.in
ഓൺലൈൻ അപേക്ഷാ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക.