കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ അവസരങ്ങൾ.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ അവസരങ്ങൾ.

പ്രതിരോധ മന്ത്രാലയത്തിന്റെ എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) കണ്ണൂർ സ്റ്റേഷൻ സെല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി പ്രവർത്തിക്കുന്ന ECHS പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ലഭ്യമായ ഒഴിവുകൾ.
ലബോറട്ടറി അസിസ്റ്റന്റ് - കാഞ്ഞങ്ങാട്
ഡെന്റൽ അസിസ്റ്റന്റ്/ഹൈജീനിസ്റ്റ് - ഇരിട്ടി.
പ്യൂൺ - കൽപറ്റ.
ഓരോ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്.

യോഗ്യതാ വ്യവസ്ഥകൾ
ലബോറട്ടറി അസിസ്റ്റന്റ്
DMLT അല്ലെങ്കിൽ സായുധ സേനയിലെ ക്ലാസ് വൺ ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയവർ.
ആരോഗ്യ മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം.

ഡെന്റൽ അസിസ്റ്റന്റ്/ഹൈജീനിസ്റ്റ്
ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ / ഡോറ അല്ലെങ്കിൽ ക്ലാസ് വൺ D.H കോഴ്സ് പൂർത്തിയാക്കിയവർ
ഡെന്റൽ ഡ്യൂട്ടിയിൽ 5 വർഷത്തെ പരിചയം.

1) പ്യൂൺ.
എട്ടാം ക്ലാസ് വിജയിച്ചവർ അല്ലെങ്കിൽ സായുധ സേനയിലെ ജി.ഡി ട്രേഡ് യോഗ്യതയുള്ളവർ
5 വർഷത്തെ പരിചയം (പ്യൂൺ പരിചയം നിർബന്ധം).

പ്രത്യേക പരിഗണന
വിരമിച്ച സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അപേക്ഷിക്കുമ്പോൾ മുൻഗണന ലഭിക്കും. വിരമിച്ച സൈനികർക്കും യോഗ്യതയുള്ള സാധാരണക്കാർക്കും അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ.
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്.
പാൻ കാർഡ്, ആധാർ കാർഡ് പകർപ്പുകൾ.
മുൻ സൈനികർ: ഡിസ്ചാർജ് ബുക്ക്, പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവയുടെ പകർപ്പുകൾ.
എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം.

ശമ്പള വിവരങ്ങൾ.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രതിമാസ വേതനം ECHS ചട്ടങ്ങൾ പ്രകാരം നിശ്ചയിക്കും.

അപേക്ഷിക്കുന്ന വിധം
www.echs.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ രേഖകളും താഴെ പറയുന്ന വിലാസത്തിൽ എത്തിക്കുക.

അപേക്ഷിക്കേണ്ട വിലാസം
സ്റ്റേഷൻ സെൽ (ECHS), C/O DSC സെന്റർ, ബർണശ്ശേരി P.O, 
കണ്ണൂർ - 670 013.

പ്രധാന തീയതി വിവരങ്ങൾ.
അപേക്ഷകൾ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 25.
കുറിപ്പ്: പാൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പുകൾ ഉൾപ്പെടുത്താത്ത അപേക്ഷകൾ മുന്നറിയിപ്പില്ലാതെ നിരസിക്കപ്പെടും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain