റെയിൽവേയിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

റെയിൽവേയിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (RRB) CEN 02/2026 പ്രകാരം ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 6557 ഒഴിവുകളാണ് വിവിധ റെയിൽവേ സോണുകളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലുമായി ഒഴിവുകൾ വന്നിരിക്കുന്നത്.

പ്രധാന തീയതികൾ
ഇവന്റ് / തീയതി

വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 23.05.2026.
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 30.06.2026.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 29.07.2026 (23:59 hrs).
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 31.07.2026 (23:59 hrs).
അപേക്ഷയിൽ മാറ്റം വരുത്താനുള്ള വിൻഡോ 01.08.2026 - 10.08.2026
ശ്രദ്ധിക്കുക: അപേക്ഷ. സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 29 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ അപേക്ഷിക്കുക.

ഒഴിവ് വിശദാംശങ്ങൾ

1) ടെക്നീഷ്യൻ ഗ്രേഡ് - I (സിഗ്നൽ)
ഒഴിവുകൾ: 323.
7th CPC ലെവൽ: 5
അടിസ്ഥാന ശമ്പളം: 29,200.
പ്രായ പരിധി: 18 - 33 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത:
ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷനിൽ B.Sc അഥവാ
മേൽപ്പറഞ്ഞ ബ്രാഞ്ചുകളിൽ 3 വർഷ ഡിപ്ലോമ/ഡിഗ്രി
മെഡിക്കൽ സ്റ്റാൻഡേർഡ്: B-1

2) ടെക്നീഷ്യൻ ഗ്രേഡ് - III (25 വിഭാഗങ്ങൾ).

ഒഴിവുകൾ: 6234
7th CPC ലെവൽ: 2
അടിസ്ഥാന ശമ്പളം: 19,900.
പ്രായ പരിധി: 18 - 30 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: SSLC/മെട്രിക്കുലേഷൻ + എൻസിവിടി/എസ്സിവിടി അംഗീകൃത ITI (പ്രസ്തുത ട്രേഡിൽ).

അഥവാ SSLC/മെട്രിക്കുലേഷൻ + Course Completed Act Apprenticeship (CCAA)
മെഡിക്കൽ സ്റ്റാൻഡേർഡ്: A-3, B-1, B-2, C-1 (പോസ്റ്റ് അനുസരിച്ച്)

വിദ്യാഭ്യാസ യോഗ്യത - പ്രധാന കാര്യങ്ങൾ

അപേക്ഷ സമർപ്പിക്കുന്ന തീയതിക്ക് (29.07.2026) മുൻപായി യോഗ്യത പൂർത്തിയാക്കിയിരിക്കണം
ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അനുവാദമില്ല.
ITI/CCAA-യ്ക്ക് പകരം ഡിപ്ലോമ/ഡിഗ്രി സ്വീകാര്യമല്ല (പേ ലെവൽ-2 ന്).
മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിലെ പേരും ജനനത്തീയതിയും കൃത്യമായി നൽകണം.

പ്രായം - ഇളവുകൾ
അടിസ്ഥാന പ്രായ പരിധി:
ടെക്നീഷ്യൻ ഗ്രേഡ് I: 18-33 വയസ്സ്
ടെക്നീഷ്യൻ ഗ്രേഡ് III: 18-30 വയസ്സ്.

അപേക്ഷാ രീതി.
ഓൺലൈൻ മാത്രം - ഔദ്യോഗിക RRB വെബ്സൈറ്റുകൾ വഴി.
ഒരു പേ ലെവലിന് ഒരു അപേക്ഷ മാത്രം
ഒരു RRB മാത്രം തിരഞ്ഞെടുക്കാം (ഒരു പേ ലെവലിന്).
ലൈവ് ഫോട്ടോ ക്യാപ്ചർ (വെബ് ക്യാം/മൊബൈൽ ഫ്രണ്ട് ക്യാമറ)
സിഗ്നേച്ചർ അപ്ലോഡ് ചെയ്യണം (ജെപിജി/ജെപിഇജി, 30-49 KB)
SC/ST വിഭാഗക്കാർക്ക് സൗജന്യ യാത്രാ പാസിനായി SC/ST സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
പ്രധാന RRB വെബ്സൈറ്റുകൾ
RRB / വെബ്സൈറ്റ്.

കേന്ദ്രീകൃത വെബ്സൈറ്റ് rrb.indianrailways.gov.in
തിരുവനന്തപുരം https://www.rrbthiruvananthapuram.gov.in
ചെന്നൈ https://rrbchennai.gov.in
ബെംഗളൂരു http://www.rrbbnc.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain