സർവകലാശാലയിൽ വിവിധ അവസരങ്ങൾ.

സർവകലാശാലയിൽ വിവിധ അവസരങ്ങൾ.


കോഴിക്കോട് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിവിധ വകുപ്പുകളിലായാണ് അഭിമുഖം നടക്കുന്നത്.

ഇക്കണോമിക്സ്, ഫോക്ലോർ സ്റ്റഡീസ്, എഡ്യൂക്കേഷൻ എന്നീ വകുപ്പുകളിൽ ഓഗസ്റ്റ് 6-ന് രാവിലെ 9 മണിക്ക് അഭിമുഖം നടക്കും. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലൈഫ് സയൻസസ് എന്നിവയിലെ മൈക്രോബയോളജി, ഫിസിയോളജി വിഭാഗങ്ങളിൽ ഓഗസ്റ്റ് 7-ന് രാവിലെ 9 മണിക്ക് അഭിമുഖം നടക്കും. മലയാളം, മാത്തമാറ്റിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി എന്നീ വിഭാഗങ്ങളിൽ അന്നേദിവസം രാവിലെ 11:30-ന് അഭിമുഖം നടക്കും.

ഫിലോസഫി, റഷ്യൻ ആൻഡ് കമ്പാരിറ്റീവ് ലിറ്ററേച്ചർ, പൊളിറ്റിക്കൽ സയൻസ് എന്നീ വകുപ്പുകളിൽ ഓഗസ്റ്റ് 10-ന് രാവിലെ 9 മണിക്കും ഫിസിക്കൽ എഡ്യൂക്കേഷൻ, ഫിസിക്സ്, സംസ്കൃതം എന്നീ വിഭാഗങ്ങളിൽ രാവിലെ 11:30-നും അഭിമുഖം നടക്കും.

സൈക്കോളജി, നാടകം ആൻഡ് ഫൈൻ ആർട്സ്, സുവോളജി എന്നീ വകുപ്പുകളിൽ ഓഗസ്റ്റ് 11-ന് രാവിലെ 9 മണിക്കും സ്റ്റാറ്റിസ്റ്റിക്സ്, വിമൻസ് സ്റ്റഡീസ്, ഉർദു എന്നീ വകുപ്പുകളിൽ രാവിലെ 11:30-നും അഭിമുഖം നടക്കും.

ഫോറൻസിക് സയൻസ് വിഭാഗത്തിൽ ഫോറൻസിക് ബയോളജി, സിറോളജി, ബയോടെക്നോളജി, മോളിക്യുലർ ബയോളജി, ഡി.എൻ.എ, ഫോറൻസിക് കെമിസ്ട്രി, ടോക്സിക്കോളജി, ഫോറൻസിക് ഫിസിക്സ്, ബാലിസ്റ്റിക്സ്, ഫിംഗർപ്രിന്റ്സ്, ക്വഷൻഡ് ഡോക്യുമെന്റ്സ്, ഡിജിറ്റൽ ഫോറൻസിക്സ്, സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഫോട്ടോഗ്രഫി, ഗ്രാഫിക് ഡിസൈൻ ആൻഡ് മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ മീഡിയ, ഓഡിയോ പ്രൊഡക്ഷൻ ആൻഡ് പോഡ്കാസ്റ്റിംഗ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസേഷൻ ഉള്ളവർക്ക് മുൻഗണന ലഭിക്കും. നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ നാനോ സയൻസ് മേഖലയിലെ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 50 വയസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി കോഴിക്കോട് സർവകലാശാലയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റെസിഡന്റ് ഒഴിവ്

വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ഡെന്റിസ്ട്രി വിഭാഗത്തിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു വർഷമാണ് നിയമന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 52,000 ഏകീകൃത ശമ്പളം ലഭിക്കും.

ബി.ഡി.എസ് അല്ലെങ്കിൽ എം.ഡി.എസ് (ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി) യോഗ്യതയും കേരള ഡെന്റൽ കൗൺസിലിന്റെ സ്ഥിരം യു.ജി./പി.ജി. രജിസ്ട്രേഷനും ഉള്ള ഡോക്ടർമാർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി., യു.ജി./പി.ജി. മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, പ്രായം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 2 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain