വനം വകുപ്പിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

വനം വകുപ്പിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

പബ്ലിക് സർവീസ് കമ്മീഷൻ  വിജ്ഞാപനം നമ്പർ 091/2026 പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വനം വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഒഴിവുകളുള്ളത്.

സർവേ ലാസ്കർ, ഡിപ്പോ & വാച്ച് സ്റ്റേഷൻ വാച്ചർ, പ്ലാന്റേഷൻ വാച്ചർ & മെസ്ട്രി, ടി.ബി. വാച്ചർ & ബംഗ്ലാവ് വാച്ചർ, ടിംബർ സൂപ്പർവൈസർ, ടോപ്പ് വാർഡൻ, റിസർവ് വാച്ചർ, ടാനാ വാച്ചർ & ഡിസ്പെൻസറി അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 മുതൽ 50,200 വരെ ശമ്പളം ലഭിക്കും.

ഏഴാം ക്ലാസ് വിജയിച്ചവർക്കാണ് അപേക്ഷിക്കാനാകുക. എന്നാൽ ബിരുദം നേടിയവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. 18 മുതൽ 40 വയസ്സ് വരെയാണ് സാധാരണ പ്രായപരിധി. 1986 ജനുവരി 2നും 2008 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും. എന്നാൽ പരമാവധി പ്രായപരിധി ഒരു സാഹചര്യത്തിലും 50 വയസ്സിൽ കൂടാൻ പാടില്ല.

ഈ തസ്തികകളിലേക്ക് ശാരീരിക യോഗ്യതയും നിർബന്ധമാണ്. പുരുഷ ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരം ഉണ്ടായിരിക്കണം. നെഞ്ചളവ് സാധാരണ നിലയിൽ കുറഞ്ഞത് 79 സെന്റിമീറ്ററും നെഞ്ചിന്റെ വികാസം കുറഞ്ഞത് 5 സെന്റിമീറ്ററും ആയിരിക്കണം.

 പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് User IDയും 
ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. ആധാർ കാർഡ് ഉള്ളവർ അത് പ്രൊഫൈലിൽ തിരിച്ചറിയൽ രേഖയായി ചേർക്കണം.

അപേക്ഷാ ഫീസ് ആവശ്യമില്ല. ആറ് മാസത്തിനുള്ളിൽ എടുത്ത പുതിയ ഫോട്ടോയാണ് അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ താഴെ പേരും തീയതിയും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം അതിൽ മാറ്റം വരുത്താനോ അപേക്ഷ പിൻവലിക്കാനോ സാധിക്കില്ല. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നൽകിയ വിവരങ്ങൾ കൃത്യമായി പരിശോധിക്കണം.

2026 ജൂലൈ 30 ആണ് ഗസറ്റ് തീയതി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 2 ബുധനാഴ്ച രാത്രി 12 മണി വരെയാണ്. അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് ഔട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കുന്നത് നല്ലതാണ്. പി.എസ്.സി.യിൽ നിന്നുള്ള അറിയിപ്പുകൾക്കായി നിങ്ങളുടെ പ്രൊഫൈലും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പതിവായി പരിശോധിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain