ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ വിവിധ അവസരങ്ങൾ.

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ വിവിധ അവസരങ്ങൾ.

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ കാന്റീൻ അറ്റൻഡന്റ് ഒഴിവ്; പത്താം ക്ലാസ് യോഗ്യത.

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ മധ്യപ്രദേശ് & ഛത്തീസ്ഗഡ് മേഖലയിൽ ഗ്രൂപ്പ് 'സി' വിഭാഗത്തിൽ കാന്റീൻ അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ ഏഴ് ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഇല്ല.

കാന്റീനിൽ ചായയും ഭക്ഷണവും തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, പാത്രങ്ങൾ, കാന്റീൻ വൃത്തിയാക്കുക തുടങ്ങിയവ പ്രധാനമായും ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കും. പേ ലെവൽ-1 പ്രകാരം 18,000 മുതൽ 56,900 വരെയാണ് ശമ്പളം. അടിസ്ഥാന ശമ്പളം 18,000 ആണ്.

അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 2026 സെപ്റ്റംബർ 1-ന് 18 മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അതായത് 2001 സെപ്റ്റംബർ 1-നും 2008 ഓഗസ്റ്റ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഭിന്നശേഷിക്കാരായ പൊതുവിഭാഗക്കാർക്ക് പത്ത് വർഷവും പ്രായ ഇളവ് ലഭിക്കും.

പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ഒഴിവിനും 40 ഉദ്യോഗാർഥികൾ എന്ന തോതിൽ എഴുത്തുപരീക്ഷയ്ക്ക് തിരഞ്ഞെടുക്കും. ഭോപ്പാലിൽ നടക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയാണ് അടുത്ത ഘട്ടം. തെറ്റായ ഉത്തരങ്ങൾക്ക് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 70 ഉദ്യോഗാർഥികൾക്ക് ഭോപ്പാലിൽ വച്ച് 60 മാർക്കിന്റെ സ്കിൽ ടെസ്റ്റ് നടത്തും. എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

2026 ഓഗസ്റ്റ് 11-ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 രാത്രി 11 മണി വരെയാണ്. അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ കഴിയൂ. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ incometaxmpcg.gov.in വഴി അപേക്ഷ സമർപ്പിക്കണം. തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain