പ്ലസ് ടു യോഗ്യത ഉള്ളവർക്ക് എയർ ഇന്ത്യ യിൽ ജോലി നേടാം.

പ്ലസ് ടു യോഗ്യതയുള്ള യുവതീയുവാക്കൾക്ക് എയർ ഇന്ത്യയിൽ ജോലി നേടാൻ സുവർണാവസരം.
 ജോലി ഒഴിവ് വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ എല്ലാ ഒഴിവുകളും ചുവടെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിച്ചുനോക്കി നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇവിടെനിന്ന് അപേക്ഷിക്കാവുന്നതാണ്.എയർപോർട്ട് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്.

ജോലിയുടെ ഹൈലൈറ്റുകൾ

• സ്ഥാപനത്തിന്റെ പേര്: എയർ ഇന്ത്യ എക്സ്പ്രസ്സ്.
•ജോലി തരം: കേന്ദ്ര സർക്കാർ നിയമനം: ഡയറക്റ്റ് റിക്രൂട്ട്മെന്റ്.
•തസ്തിക ക്യാബിൻ ക്രൂ
•ആകെ ഒഴിവുകൾ: --പറഞ്ഞിട്ടില്ല.
•ജോലിസ്ഥലം: ഇന്ത്യയിലുടനീളം.
•അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ.
•കൊച്ചിയിലെ ഇന്റർവ്യൂ തീയതി: 2022 ആഗസ്റ്റ് 1.

എയർ ഇന്ത്യ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് 2022 യോഗ്യതാ മാനദണ്ഡം

• വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പ്ലസ്ടു പാസായിരിക്കണം. കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
• ഉയരം: വനിതകൾക്ക് - 157 സെന്റീമീറ്റർ/ പുരുഷന്മാർക്ക് 172 സെന്റീമീറ്റർ
തൂക്കം : ഉയരത്തിന് അനുസൃതമായി.
BMI പരിധി: വനിതകൾക്ക്- 18-22/ പുരുഷന്മാർക്ക് 18-25.
കാഴ്ച: മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം 6/6.
 ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിഞ്ഞിരിക്കണം.
അപേക്ഷകർ മുഴുവൻ വാക്സിനേഷൻ എടുത്തവരായിരിക്കണം.

എയർ ഇന്ത്യ കാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് 2022 - പ്രായപരിധി വിശദാംശങ്ങൾ

18 വയസ്സ് മുതൽ 22 വയസ്സ് വരെയാണ് പ്രായപരിധി. പ്രവർത്തി പരിചയമുള്ള ക്രൂവിന് 32 വയസ്സ് വരെയാണ് പ്രായപരിധി.

എയർ ഇന്ത്യ കാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് 2022 - ശമ്പള വിശദാംശങ്ങൾ

എയർ ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ക്യാബിൻ ക്രൂ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15,000 രൂപ മുതൽ 36,630 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

എയർ ഇന്ത്യ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് 2022 എങ്ങനെ അപേക്ഷിക്കാം?

•ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

•ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

•അപേക്ഷുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അതുവഴി അപേക്ഷിക്കുക.

• അപേക്ഷ സമർപ്പിച്ച ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു അഭിമുഖത്തിന് ക്ഷണിക്കും. അത്തരം ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി റിയിക്കുന്നതായിരിക്കും.

•അതുപോലെ അപേക്ഷകർക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ ചുവടെ കാണുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain