ഹൈപ്പർമാർകെറ്റിലേക്ക് സ്റ്റാഫിന്റെ ഒഴിവുകൾ -മറ്റ്‌ ഒഴിവുകളും.

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
കേരളത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റ്,ജനറൽ സ്റ്റോർ ആയ PSR FOOD PARK ഇൽ നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്,   സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ജോലി നേടാവുന്ന ഒഴിവുകൾ, 

PSR FOOD PARK  WE ARE LOOKING FOR
ഡാറ്റ എൻട്രി സ്റ്റാഫ് 
ഗോഡൗൺ കീപ്പർ   M/F
ബില്ലിങ് സ്റ്റാഫ് M/F
ക്യാഷ്യർ  M/F
സെയിൽസ് സ്റ്റാഫ് M/F
പാക്കിങ് ആൻഡ് ഗോഡൗൺ സ്റ്റാഫ് , ( F)
സ്വീപർ 

Note:- Experience Must Having Minimum 2 Years

DROP YOUR CV
psrfoodpark@gmail.com
Whatsapp into 9746 310 333

WE ARE HIRING
SUPERMARKET & GENERAL STORE WHOLESALE / RETAIL
POOPALAM, OPP. MADHYAMAM PERINTHALMANNA, PIN: 679325 9746 124 333-9746 310 333

കേരളത്തിൽ ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകളും.

🔺കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ: അപേക്ഷ ക്ഷണിച്ചു
പട്ടികവിഭാഗത്തിൽപ്പെട്ട എം.എസ്.ഡബ്ല്യു (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക്) പാസായ 21 നും 35 നും മദ്ധ്യേ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ തസ്തികയിൽ അപേക്ഷിക്കാം. 20,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്ക്കാലികമാണ് നിയമനം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 5ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം.  അപേക്ഷാ ഫോമിന്റെ മാതൃകയും, മറ്റു വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.

🔺പ്രോഗ്രാമർ കരാർ നിയമനം
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നിവയിൽ ബി.ടെക്/ ബി.ഇ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ എന്നിവയിൽ ഉള്ള ഫസ്റ്റ് ക്ലാസ് ബിരുദം. പ്രോഗ്രാമിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 36 വയസ്. പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്k (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരികളുടെ പേര് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ ഓൺലൈനായി സെന്ററിന്റെ വെബ്‌സൈറ്റിൽ ജൂലൈ 30 ന് നാല് മണിക്ക് മുൻപ് അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റ്: www.ksrec.kerala.gov.in.

🔺ഇടുക്കി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിലവിലുള്ള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തുന്നു.

1 വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ - മെക്കാനിക്കൽ, 2. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് (രണ്ട്) മെക്കാനിക്കൽ,
3. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ - ഇലക്ട്രിക്കൽ, 4. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ - ഇലക്ട്രോണിക്സ്

താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ സമാന തസ്തികകളിലേക്ക് പി എസ് സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അതിന്റെ കോപ്പിയും, ബയോഡാറ്റയും സഹിതം ജൂലൈ 26, രാവിലെ 10 മണിയ്ക്ക് അടിമാലി ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

🔺എറണാകുളം പി. എസ്. സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് കാക്കനാട്, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നോർത്ത് പറവൂർ എന്നീ സ്ഥലങ്ങളിൽ 30 ദിവസത്തെ സൗജന്യ പി. എസ്. സി പരിശീലനം സംഘടിപ്പിക്കുന്നു.
താത്പര്യമുള്ളവർ ജൂലൈ 27 ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കണം.

🔺കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ടെക്നോളജി മാനേജർ UIDAI ഒഴിവ്: 1
യോഗ്യത: BTech/ MBA/ തത്തുല്യം പരിചയം: 15 വർഷം പ്രായപരിധി: 45 വയസ്സ് ശമ്പളം: 50,000 രൂപ
ജില്ലാ പ്രോജക്ട് മാനേജർ, ഇ ഗവേണൻസ് സൊസൈറ്റി ഒഴിവ്: 1
യോഗ്യത
1. എഞ്ചിനിയറിംഗ് ബിരുദം
2. MBA
പരിചയം: 2 വർഷം പ്രായപരിധി: 45 വയസ്സ് ശമ്പളം: 40,000 രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 15ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
https://itmission.kerala.gov.in/sites/default/files/Careers/website%2520advertisement_0.pdf
അപേക്ഷാ ഫോം👇🏻
https://itmission.kerala.gov.in/sites/default/files/Careers/APPLICATION%2520FORM%2520..pdf
വെബ്സൈറ്റ് ലിങ്ക്👇🏻
https://itmission.kerala.gov.in/

🔺ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഓഫീസിൽ അസ്ഥിവൈകല്യമുള്ള ഉദ്യോഗാർഥികൾക്ക് കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനം.
പ്ല, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), വേഡ് പ്രോസസിങ് (ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഓഫീസ് സെക്രട്ടറിഷിപ്പ്/തത്തുല്യമാണ് യോഗ്യത.
18നും 41നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം).
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെയും പരിഗണിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain