വിപ്രോയിൽ ജോലി നേടാം - job vacancy in WIPRO.

Wipro job vacancy - apply now

നല്ലൊരു മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി വിപ്രൊ ഇപ്പോൾ നിരവധി ഒഴിവുകളിലേക്ക് ആളുകളെ ക്ഷണിക്കുന്നു. എക്സ്പീരിയൻസ്  ഇല്ലാത്തവർക്ക് അപേക്ഷിക്കാം. ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു. നിങ്ങളുടെ യോഗ്യത അനുസരിച്ച് ജോലി തിരഞ്ഞെടുത്ത അപേക്ഷിക്കുക.എല്ലാവർക്കും ജോലി ലഭിക്കട്ടെ.

വിപ്രോ ലിമിറ്റഡ് വിവര സാങ്കേതിക വിദ്യ, കൺസൽട്ടിങ്, ബിസിനസ്‌ പ്രോസസ്സ് സേവനങ്ങൾ എന്നിവ നൽകുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കോർപ്പറേഷൻ ആണ്.2020 ജൂലൈ മുതൽ വിപ്രോ യുടെ സി. ഇ. ഒ യും മാനേജിങ് ഡയറക്ടറുമായി തിയറി ഡേലപോർട്ട്‌ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ കർണാടകയിലെ ബാംഗ്ലൂരുവിലാണ് ഇതിന്റെ ആസ്ഥാനം.

1)സിസ്റ്റം എഞ്ചിനീയർ
യോഗ്യത മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.യഥാസമയത്തു വരുന്ന കസ്റ്റമറുടെ ഇമെയിലിനും ഇൻകമിങ് കോൾസിനും ഉത്തരം നൽകണം
അസാധാരണമായ ആശയവിനിമയ കഴിവോടെ ദേഷ്യപ്പെട്ട ഉപഭോക്താക്കളെ അനുനയത്തോടെയും സമാധാനത്തോടെയും കൈകാര്യം ചെയ്യാനുള്ള കഴിവ്.
വിൻഡോസ്‌, ഔട്ട്ലുക്ക്, ടീംസ്, സിട്രിക്സ് എന്നിവയിൽ ട്രബിൾ ഷൂട്ടിംഗ് കഴിവുകൾ.ബേസ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സാങ്കേതിക പരിജ്ഞനം ഉണ്ടായിരിക്കണം.

2)ജോബ്സ് ഫോർ പേഴ്സൺ വിത് ഡിസബിലിറ്റീസ്.
യോഗ്യത-ബി. ഇ/ബി. ടെക് യോഗ്യത ഉണ്ടായിരിക്കണം.10 ആം ക്ലാസ്സിൽ മിനിമം 50 % മാർക്ക് ഉണ്ടായിരിക്കണം.
12ആം ക്ലാസ്സിൽ 50% മാർക്ക് നേടിയിരിക്കണം.
50% തോട് കൂടിയ ബിരുദം/ യൂണിവേഴ്സിറ്റി ഗൈഡ് ലൈൻസ് പ്രകാരം 5. 0 CGPA
2020, 2021 passout ആയവർ ആയിരിക്കണം
ഗവണ്മെന്റ് ഇഷ്യൂ ചെയ്ത 40% മോ അതിന് മുകളിലോ വൈകല്യം ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
സെൻട്രൽ /സ്റ്റേറ്റ് ഗവണ്മെന്റ് ഇഷ്യൂ ചെയ്ത മുഴുവൻ സമയ ഡിഗ്രി കോഴ്സ.
സെലക്ഷൻ പ്രക്രിയയുടെ സമയത്ത് നിർബന്ധമായും എല്ലാ ബാക് ലോഗ്സും ഏരിയർസും ക്ലിയർ ചെയ്യണം.

3)അസോസിയേറ്റ്.
യോഗ്യത ബിരുദം/ഹൈസ്കൂൾ യോഗ്യത ഉണ്ടായിരിക്കണം.0-1 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും /ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
എം. എസ് ഓഫീസിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടാകണം, ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിരിക്കണം.നല്ല ടൈപ്പിംഗ്‌ സ്പീഡ് ഉണ്ടായിരിക്കണം, കുറഞ്ഞത് 30 വേർഡ്‌സ് പെർ മിനുട്ട് ആയിരിക്കണം.
ജോബ്ലൊക്കേഷൻ : മുംബൈ, ഇന്ത്യ.

4)അസോസിയേറ്റ് വേർഡ്സ്.
യോഗ്യതബിരുദം/ബിരുദാന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.0-6 മാസത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം,ഫ്രഷേഴ്സിനും അപേക്ഷിക്കാവുന്നതാണ്പ്രാദേശിക ഭാഷയല്ലാതെ മറ്റൊരു ഭാഷ എഴുതാനും വായിക്കാനും കഴിയണം.ആഡ് വേർഡ്‌സ് & ആഡ് സെൻസ് എന്നിവയിൽ ബേസിക് അണ്ടർസ്റ്റാൻഡിങ് ഉണ്ടായിരിക്കണം
.കറന്റ്‌ അഫയർസും ജനറൽ നോളജിലും നല്ല അറിവുള്ളത് വീഡിയോസിലെ കൾച്ചറൽ ബയസസ് തിരിച്ചറിയാൻ സഹായിക്കണം.ലൊക്കേഷൻ : ഹൈദരാബാദ്.

5)പ്രോസസ്സ് അസോസിയേറ്റ്.
യോഗ്യത ബിരുദം/ ഹൈസ്കൂൾ യോഗ്യത ഉള്ളവർക്കും പ്രേത്യേകിച് ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.ഹെൽത്ത്‌ കെയർ ഡോമെയ്നിൽ പ്രവർത്തിച്ചിരിക്കണം.
മികച്ച ആശയവിനിമയശേഷി ഉണ്ടായിരിക്കണം.ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷ് ഫ്ലൂവന്റ് ആകണം.ബി. പി. എസ് ഡോമെയിനിൽ പ്രവർത്തിച്ച് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
ലോക്കേഷൻ : കൊൽക്കത്ത, ഇന്ത്യ.

എങ്ങനെ അപേക്ഷിക്കാം?

1)വിപ്രോയുടെ പോസ്റ്റിൽ അപേക്ഷിക്കേണ്ട വിവിധ ഘട്ടങ്ങൾ താഴെ പറയുന്ന രീതിയിൽ
വിപ്രോ യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രവേശിക്കുക.

2)താഴേക്ക് സ്ക്രോൾ ചെയ്ത് കരിയർ ടാബ് കണ്ടെത്തുക.

3)ലൊക്കേഷൻ തിരിച്ചുള്ള തൊഴിൽ അവസരങ്ങളുടെ ഒരു പേജ് ലഭ്യമാകും.

4)അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന റോൾ സെലക്ട്‌ ചെയ്ത് ക്ലിക്ക് ചെയ്യുക.

5)റോളിനേക്കുറിച്ച് മുഴുവൻ വിവരണങ്ങളും ഉത്തരവാദിത്വങ്ങളുമടങ്ങിയ പേജ് ലഭ്യമാകും.

6)അപേക്ഷിക്കാൻ യോഗ്യൻ ആണെങ്കിൽ അപ്ലൈ നൗ ടാബ് ക്ലിക്ക് ചെയ്യുക.

7)ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപ്ലിക്കേഷൻ ഫോം സബ്‌മിറ്റ് ചെയ്യുക.

8)സ്‌ക്രീനിൽ ദൃശ്യമാകുന്ന ഐഡിയും പാസ്സ്വേർഡ് ഉം ഇന്റർവ്യൂ ആവശ്യത്തിന് വേണ്ടി സേവ് ചെയ്യുക.

എല്ലാ ഉദ്യോഗാർഥികൾക്കും ഓൺലൈൻ അസ്സസ്മെന്റ് പ്രകാരമായിരിക്കും തിരഞ്ഞെടുക്കപെടുക. 2 വിധത്തിലാണ് ഇത്.വെർബൽ & അനലിറ്റിക്കൽ ആപ്റ്റിറ്റ്യുഡ് ടെസ്റ്റ്‌,പ്രോഗ്രാമിങ് ടെസ്റ്റ്‌ 
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റയും സംശയങ്ങളും ഇമെയിൽ ചെയ്യാവുന്നതാണ് – campus.pwd@wipro.com


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain