🔺പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് ഓഗസ്റ്റ് 11 ന് രാവിലെ 10 ന് തൊഴിൽമേള നടത്തുന്നു.
കരിയർ അഡ് വൈസർ(ബിരുദം), ജൂനിയർ പൈത്തൺ ഡെവലപ്പർ(ബിരുദം), ജൂനിയർ പി.എച്ച്.പി ലാരവെൽ ഡെവലപ്പർ(ബിരുദം), ജൂനിയർ റിയാക്ട് ജെ.എസ് ഡെവലപ്പർ(ബിരുദം), ഏരിയാ മാനേജർ(എസ്.എസ്.എൽ.സി), ഫീൽഡ് സ്റ്റാഫ്(എസ്.എസ്എൽ.സി), ഫിനാൻഷ്യൽ കൺസൾട്ടന്റ്(ബിരുദം), സെയിൽസ് ഡെവലപ്മെന്റ് മാനേജർ(ബിരുദം), ബിസിനസ് ഡെവലപ്മെന്റ് മാനേജർ(ബിരുദം) എന്നിവയാണ് ഒഴിവുകൾ.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. ഓഗസ്റ്റ് 10, 11 തിയ്യതികളിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ്, വൺടൈം രജിസ്ട്രേഷൻ ഫീസ് 250 രൂപ, ബയോഡാറ്റ സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
🔺പാലക്കാട് കുഴൽമന്ദം ഗവ. ആശുപത്രിയിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു, കേരള ഗവ. അംഗീകൃത ബി.ഫാം, ഡി.ഫാം / തത്തുല്യ യോഗ്യത. കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
കുഴൽമന്ദം ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. പ്രായപരിധി 18-45. അർഹരായവർക്ക് ബാധകമായ ഇളവ് അനുവദിക്കും. ബന്ധപ്പെട്ട രേഖകൾ കൂടിക്കാഴ്ച സമയത്ത് നൽകണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 19 ന് രാവിലെ 11 ന് അസൽ രേഖകളുമായി ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
🔺തൃശൂർ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
റസിഡൻഷ്യൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. 2023 മാർച്ച് 31 വരെയാണ് നിയമനം.
ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ ഇന്റർവ്യൂവിന് പങ്കെടുക്കണം.
🔺ഇടുക്കി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തൊടുപുഴ,മുതലക്കോടം പഴുക്കാകുളം ഇടുക്കി ഗവ. വൃദ്ധ വികലാംഗ സദനത്തിൽ ജെപിഎച്ച്എൻ മൾട്ടി ടാക്സ് കെയർ പ്രൊവൈഡർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ സേവനം അനുഷ്ടിക്കുന്നതിന് താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.വെള്ള കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം ഉണ്ടാകണം. അപേക്ഷകർ വൃദ്ധജന പരിപാലനത്തിൽ (ജെറിയാട്രിക് കെയർ) താൽപര്യമുള്ളവരായിരിക്കണം.
പ്രായപരിധി 2022 ജൂലൈ ഒന്നിന് 18-50 മദ്ധ്യേ. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ജെറിയാട്രിക് കെയർ കോഴ്സ് കഴിഞ്ഞവർക്കും മുൻഗണന ഉണ്ടായിരിക്കും.
ഒഴിവുകൾ
1. ജെപിഎച്ച്എൻ- 1 (യോഗ്യത-പ്ലസ് 2 + ജെപിഎച്ച്എൻ.
കോഴ്സ് പാസ്സായവർ) 2. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ-2 (പുരുഷൻ-1, സ്ത്രീ-1) യോഗ്യത- 8- ക്ലാസ്സ് പാസ്സായിരിക്കണം, ജെറിയാട്രിക് കെയർ കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന. സ്ത്രീകൾക്ക് പാചകത്തിലുള്ള വൈദഗ്ധ്യം അഭികാമ്യം)
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കൂടിക്കാഴ്ചക്കായി അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2022 ആഗസ് 10, രാവിലെ 10 മണിക്ക് ജെപിഎച്ച്എൻ തസ്തികയിലേക്കുള്ളവരും, അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്കുള്ളവരും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൂടിക്കാഴ്ചക്ക് വൃദ്ധസദനത്തിൽ നേരിട്ട് ഹാജരാകണം.
അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ അപേക്ഷ പരിഗണിക്കില്ല.
🔺എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കറുകടത്ത് പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ആൺകുട്ടികൾക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് താത്കാലികാടിസ്ഥാനത്തിൽ വാർഡൻ, വാച്ച്മാൻ, രണ്ട് കുക്ക്,എഫ്.റ്റി.എസ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയിൽ സ്ഥിര താമസക്കാരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികവർഗക്കാർക്ക് മുൻഗണന ലഭിക്കും. വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 10-ന് മുമ്പ് മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ആഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി.ഒ, മൂവാറ്റുപുഴ, 686669 വിലാസത്തിൽ ലഭിക്കണം.
ഉദ്യോഗാർത്ഥികൾ 18 വയസ് പൂർത്തിയായവരും 41 വയസ് കവിയാത്തവരുമായിരിക്കണം. വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഡിഗ്രി/ തത്തുല്യ യോഗ്യതയും -ബി.എഡ് അഭികാമ്യം
വാച്ച്മാൻ, കുക്ക്, എഫ് റ്റി എസ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ കുറഞ്ഞത് ഏഴാം ക്ലാസ് യോഗ്യതയും ഉളളവർ ആയിരിക്കണം.
കുക്ക് തസ്തികയിലേക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർക്ക് മുൻഗണന ലഭിക്കും.