വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.

പാലക്കാട് വനിതാ ശിശു വികസന വകുപ്പ്-വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.
 പ്രധാനപ്പെട്ട ഒഴിവുകൾ ചുവടെ പരാമർശിക്കുന്നു.

  • സെന്റർ അഡ്മിനിസ്ട്രേറ്റർ,
  • കേസ് വർക്കർ,
  • കൗൺസിലർ,
  • ഐടി. സ്റ്റാഫ്,
  • മൾട്ടി പർപ്പസ് ഹെൽപ്പർ

 തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്. ഓരോ ഒഴിവിലേക്ക് വേണ്ട യോഗ്യതകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.

🔺കേസ് വർക്കർ
 യോഗ്യത: എൽ.എൽ.ബി,എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് മൂന്ന് വർഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകളിൽ പ്രവർത്തി പരിചയം.അപേക്ഷകർ സ്ത്രീയായിരിക്കണം. പ്രായപരിധി 25-45.
ഒരു വർഷത്തെ കൗൺസലിംഗ് പരിചയം ഉണ്ടാകണം.

🔺അഡ്മിനിസ്ട്രേറ്റർ.
 യോഗ്യത: എൽ.എൽ.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് അഞ്ച് വർഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകളിൽ അഡ്മിനിസ്ട്രേറ്റീവ് ലെവലിൽ പ്രവർത്തിപരിചയം.അപേക്ഷകർ സ്ത്രീയായിരിക്കണം. ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 25-45. ഒരു വർഷത്തെ കൗൺസലിംഗ് പരിചയം ഉണ്ടാകണം.

🔺കൗൺസിലർ
 യോഗ്യത: എം.എസ്.ഡബ്ല്യൂ, ക്ലിനിക്കൽ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വർഷം കൗൺസിലറായോ സൈക്കോ തെറാപ്പിസ്റ്റായോ പ്രമുഖ മെന്റൽ ഹെൽത്ത് സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം, അപേക്ഷകർ സ്ത്രീയായിരിക്കണം.പ്രായപരിധി 25-45 മദ്ധ്യേ.

🔺മൾട്ടി പർപ്പസ് ഹെൽപ്പർ.
എഴുതാനും വായിക്കാനും അറിയണം. സ്ത്രീകളായിരിക്കണം. മൂന്ന് വർഷം സമാന തസ്തികയിൽ പ്രവർത്തി പരിചയം. പ്രായപരിധി 25-55.

🔺ഐ.ടി സ്റ്റാഫ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ ഉണ്ടായിരിക്കണം.
കുറഞ്ഞത് മൂന്ന് വർഷം ഡാറ്റ മാനേജ്മെന്റ്, പ്രസ്സ് ഡോക്യൂമെന്റെഷൻ, വെബ് റിപ്പോർട്ടിംഗ്, വീഡിയോ കോൺഫ്രൻസിംഗ് എന്നിവയിൽ പ്രവർത്തി പരിചയം. പ്രായപരിധി 25-45 മദ്ധ്യേ.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 17 ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിലോ ഇമെയിലിലോ അപേക്ഷ നൽകണമെന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു.
 ഇമെയിൽ അഡ്രസ്
plkdwpo@gmail.com

✅️മറ്റ് ചില ഒഴിവുകൾ.

🔺പത്തനംതിട്ട കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിനു കീഴിൽ പത്തനംതിട്ട സർക്കാർ വൃദ്ധ മന്ദിരത്തിൽ ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ പി എച്ച് എൻ തസ്തികകളിലേക്ക് കരാർ അടിസഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ പത്തനംതിട്ട, പുതമൺ, വയലത്തല പ്രവർത്തിക്കുന്ന സർക്കാർ ക്ഷണിച്ചു. വൃദ്ധ മന്ദിരത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന്വി ശദമായ ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വയോജന സംരക്ഷണത്തിൽ താൽപര്യവും, സേവനതൽപ്പരതയും ഉള്ളവരായിരിക്കണം അപേക്ഷകർ.

1)കെയർ പ്രൊവൈഡർ - ഇന്റർവ്യൂ തീയതി ആഗസ്റ്റ് 10 ന് രാവിലെ 9.30 ന്. യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം.പ്രായം: 18-50 (01.07.2022 ന് )ഒഴിവ്: രണ്ട് (പുരുഷൻ -ഒന്ന്, സ്ത്രീ-ഒന്ന്)

2)ജെപിഎച്ച്എൻ- ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് . യോഗ്യത: പ്ല, ജെപിഎച്ച്എൻ കോഴ്സ് പാസായിരിക്കണം. പ്രായം: 18-50 (01.07.2022 ന് ). ഒഴിവ് -ഒന്ന് (പുരുഷന്മാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം).

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain