നാട്ടിൽ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ |

ഹോസ്പിറ്റൽ റസ്റ്റോറന്റ് നിരവധി ജോലി ഒഴിവുകൾ.

പ്രമുഖ ഹോസ്പിറ്റൽ റെസ്റ്റോറന്റിലേക്ക് (കോട്ടയം, ആലുവ) താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടാതെ മറ്റു നിരവധി ഒഴിവുകളും ചുവടെ ചേർക്കുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക.നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോസ്റ്റിലേക്ക് അപേക്ഷിക്കുക.

സീനിയർ കുക്ക് (CDP)
കുക്ക് (DCDP)
ജൂനിയർ കുക്ക് (Commi-1)
കിച്ചൺ ഹെൽപ്പർ (Commi-2)
വെയ്റ്റർ / സർവീസ് സ്റ്റാഫ് (Waiter/Waitress)
സ്നാക്ക്സ് മേക്കർ
ബേക്കറി കുക്ക്
ക്ലീനിങ് സ്റ്റാഫ്
ടി മാസ്റ്റർ

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്. മാസത്തിൽ 5 ലീവ് ലഭിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക.
9847 98 78 79

 മറ്റു ചില ഒഴിവുകൾ ചുവടെ നൽകുന്നു.


🔺പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് ഓഗസ്റ്റ് 11 ന് രാവിലെ 10 ന് തൊഴിൽമേള നടത്തുന്നു.

കരിയർ അഡ് വൈസർ(ബിരുദം), ജൂനിയർ പൈത്തൺ ഡെവലപ്പർ(ബിരുദം), ജൂനിയർ പി.എച്ച്.പി ലാരവെൽ ഡെവലപ്പർ(ബിരുദം), ജൂനിയർ റിയാക്ട് ജെ.എസ് ഡെവലപ്പർ(ബിരുദം), ഏരിയാ മാനേജർ(എസ്.എസ്.എൽ.സി), ഫീൽഡ് സ്റ്റാഫ്(എസ്.എസ്എൽ.സി), ഫിനാൻഷ്യൽ കൺസൾട്ടന്റ്(ബിരുദം), സെയിൽസ് ഡെവലപ്മെന്റ് മാനേജർ(ബിരുദം), ബിസിനസ് ഡെവലപ്മെന്റ് മാനേജർ(ബിരുദം) എന്നിവയാണ് ഒഴിവുകൾ.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. ഓഗസ്റ്റ് 10, 11 തിയ്യതികളിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ്, വൺടൈം രജിസ്ട്രേഷൻ ഫീസ് 250 രൂപ, ബയോഡാറ്റ സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

🔺തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്.

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ ഇൻഫർമേഷൻ ടെക്നോളജി ഇതുമായി ബന്ധപ്പെട്ട തത്തുല്യ വിഷയങ്ങളിലോ ബി.ഇ./ബി.ടെക് ഉം എം.ഇ എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
എഴുത്തു പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം.

🔺കേരള വന ഗവേഷണ സ്ഥാപനത്തിലെ ജൂനിയർ കൺസൾട്ടന്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഔഷധസസ്യ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത.
ഗവേഷണ പരിചയം, പരീശീലനം/വർക്ക്ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം.

ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 40,000 രൂപ. 01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
തൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain