ഈ മാസം ജോലിക്ക് കയാവുന്ന ഒഴിവുകൾ | Job vacancy in kerala |

ഒഴിവുകൾ ചുവടെ നൽകുന്നു..മുഴുവൻ വായിക്കുക.ജോലി നേടുക.
🔺ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഘല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം.

പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.

താത്പര്യമുള്ളവർ ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ്  12നു മുൻപ് അപേക്ഷകൾ അയക്കണം.
ഇമെയിൽ - prdprism2023@gmail.com

🔺തൃശൂർ പട്ടികജാതി വികസന വകുപ്പിന്റെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു.

സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗക്കാരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത : മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്. പ്രായപരിധി - 21-35. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത കോഴ്സ് പൂർത്തിയാക്കണം. പട്ടികജാതി വികസന വകുപ്പിന്റെ ജില്ലാതല ഓഫീസുകളിലും വിവിധ കോർപ്പറേഷൻ ഓഫീസുകളിലും ഡയറക്ടറേറ്റിലുമാണ് നിയമനം. 2 വർഷമാണ് നിയമന കാലാവധി.

താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 5 ന് വൈകിട്ട് 5 മണിക്ക് മുൻപായി തൃശൂർ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

🔺മലപ്പുറം : തവനൂർ ഗവ.വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മൂന്ന് ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ എട്ടാം ക്ലാസ് പാസ് ആയിരിക്കണം. 50 വയസ് കവിയരുത്.
മുൻപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
താത്പര്യമുള്ളവർ ഓഗസ്റ്റ് 11ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം.

🔺നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

1)ഗ്രാഫിക് ആർട്ടിസ്റ്റ്
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം (ഗ്രാഫിക് ഡിസൈൻ /പ്രൊഡക്ട് ഡിസൈൻ/അപ്ലൈഡ് ആർട്ട്സ്/മൾട്ടീമീഡിയ ആർട്ട്, മറ്റ് പ്രസക്തമായ വിഷയങ്ങൾ) പരിചയം: 2 വർഷം
പ്രായപരിധി: 55 വയസ്സ് ശമ്പളം: 50,000 രൂപ

2)ലീഗൽ ഓഫീസർ യോഗ്യത: ബിരുദം (ലോ) പരിചയം: 5 വർഷം ശമ്പളം: 50,000 രൂപ.

3)പബ്ലിക് റിലേഷൻസ് ഓഫീസർ
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം/ PG പ്രായപരിധി: 55 വയസ്സ്
ഡിപ്ലോമ.ശമ്പളം: 50,000 രൂപ
യോഗ്യത: ബിരുദം.

4) സെക്യൂരിറ്റി ഓഫീസർ പരിചയം: 10 വർഷം പ്രായപരിധി: 55 വയസ്സ് ശമ്പളം: 40,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


🔺കോട്ടയം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുളളവരെ പട്ടികജാതി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിർവ്വഹണത്തിൽ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുളളവരെ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരായി നിയമിക്കുന്നു.

21നും 35നും ഇടയിൽ പ്രായമുള്ള എം. എസ്. ഡബ്ല്യു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.

വിശദവിവരവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകൾ, എന്നിവിടങ്ങളിൽ ലഭിക്കും.

🔺കോട്ടയം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി (കോൺട്രാക്ട്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത ആർട്സ്/സയൻസ്/കൊമേഴ്സ് വിഷയങ്ങളിൽ ബിരുദം. കമ്പനി സെക്രട്ടറീസ് ഓഫ് ഇൻഡ്യയിലെ അസോസിയേറ്റ് മെമ്പർഷിപ്പ്. ശമ്പളം 50000. പ്രായം. 18-41 വയസ്സ് 01/01/2022 (നിയമാനുസൃത വയസ്സിളവ് ബാധകം).

നിശ്ചിത യോഗ്യതയുളള തത്പരരായ

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത,

തൊഴിൽപരിചയം എന്നിവ തെളിയിക്കുതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10/08/2022 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.

1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain