പവിഴത്തിൽ ജോലി നേടാൻ അവസരം | pavizham job vacancy |

പവിഴത്തിൽ ജോലി നേടാൻ സുവർണ്ണാവസരം.

ഐടിഐ ഉദ്യോഗാർത്ഥികൾക്ക് പവിഴത്തിൽ ജോലി നേടാൻ സുവർണ്ണാവസരം.കൂടാതെ മറ്റ്‌ ഒഴിവുകളും ചുവടെ നൽകുന്നു.എല്ലാ ഒഴിവുകളും വായിക്കുക..ജോലി നേടുക.

🔺 കോഴ്സ് പൂർത്തിയാക്കിയ ശേഷം ഫാക്ടറികളിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

🔺3 മുതൽ 6 മാസം വരെ ട്രെയിനിങ്ങ് .

🔺ട്രെയിനിങ് കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച് കഴിയുമ്പോൾ മണിക്കൂറിന് 100 രൂപ ശമ്പളത്തിൽ സ്ഥിരം ജോലിയും ലഭിക്കുന്നതാണ്.

🔺പരിശീലന കാലയളവിൽ (8 to 10 Hrs Daily ) ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 500 രൂപ, രണ്ടു നേരം ഭക്ഷണവും, താമസ സൗകര്യവും നൽകുന്നതാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 8330086902 എന്ന നമ്പറിൽ ബന്ധപ്പെടുക.

🔺പാലക്കാട് കൊടുവായൂർ ഗവ. വികലാംഗ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, നഴ്സ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലും പ്ലസ് ടു, ജെ.പി.എച്ച്.എൻ കോഴ്സ് യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം.
ഗവ. അംഗീകൃത വൃദ്ധസദനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും.
പ്രായപരിധി 50 വയസ്സ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
അപേക്ഷ, വിശദവിവരങ്ങൾ കൊടുവായൂർ ഗവ. വൃദ്ധസദനത്തിൽ ലഭിക്കും.

🔺എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ -പേ ലോഡർ ഓപ്പറേറ്റർ തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട് .
നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 17 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
പ്രായ പരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത : എസ് .എസ് .എൽ.സി, ഹെവി എക്യുപ്മെന്റ് - ക്രെയിൻ, എസ്കവേ റ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ഫോർക്ക് ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനത്തിലുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച കോഴ്സ് സർട്ടിഫിക്കറ്റ്.
സാധുവായ എച്ച്.പി.എം.വി, എച്ച്.ജി.എം.വി, ക്രെയിൻ / ഫോർക്ക്ലിഫ്റ്റ് ബാഡ് ജോടു കൂടിയ ലൈസൻസ് പേലോഡർ ഓപ്പറേറ്ററായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

🔺പത്തനംതിട്ട റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നിലവിലുള്ള ടെപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിന് പി.എസ്. സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഒൻപത്.
പട്ടികവർഗ്ഗക്കാരായ അപേക്ഷകർക്ക് മുൻഗണന ലഭിക്കും. സേവനകാലാവധി 2023 മാർച്ച് 31 വരെ മാത്രമായിരിക്കും.
പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. നിഷ്കർച്ചിരിക്കുന്ന യോഗ്യതയുള്ള ആളുകളുടെ അഭാവത്തിൽ മതിയായ യോഗ്യതയുള്ളവരെയും പരിഗണിക്കും.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി പി.ഒ, പിൻ - 689672 എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സമർപ്പിച്ച ആളുകൾ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain