ജോയ് ആലുക്കാസിൽ നിരവധി അവസരങ്ങൾ - NIYUKTHI JOB FEST - 2022

ജോയ് ആലുക്കാസിൽ ജോലി നേടാം.

 ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമായ ജോയാലുക്കാസ് കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.പ്ലസ് ടു മുതൽ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്.നിങ്ങൾക്ക് എക്സ്പീരിയൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അപേക്ഷിക്കാൻ സാധിക്കും. ഒഴിവുകൾ താഴെ നൽകുന്നു വിശദമായി വായിക്കൂ നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കു.

🔺 സെയിൽസ് ഓഫീസർ ഗോൾഡ്.

 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.ഈ പോസ്റ്റിലേക്ക് പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ജോലിസ്ഥലം കേരളത്തിൽ ഉടനീളം. പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

🔺സെയിൽ സ്റ്റാഫ് ടെക്സ്റ്റൈൽ.

 ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാനും പ്ലസ് ടു യോഗ്യതയാണ് വേണ്ടത്. പ്രായപരിധി 29 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.ജോലിസ്ഥലം കേരളത്തിൽ ഉടനീളം.ഒരു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

🔺 സെയിൽസ് ട്രെയിനി ടെക്സ്റ്റൈൽ.

 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്ക് ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാം.പ്രായവേദി 26 വയസ്സോ അതിൽ താഴെയോ ആയിരിക്കണം. ജോലിസ്ഥലം കേരളത്തിൽ ഉടനീളം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ജോയ് ആലുക്കാസിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 26 11 20022 നടക്കുന്ന നിയുക്തി  ജോബ് ഫെയർ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജോബ് ഫെയർ നടക്കുന്ന സ്ഥലം സെൻതോമസ് കോളേജ് കൊഴുവല്ലൂർ ചെങ്ങന്നൂർ.

 ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ജോയ് ആലുക്കാസ് കൂടാതെ മറ്റു നിരവധി സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂ നടക്കുന്നുണ്ട്.പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തതിന്റെ അഡ്മിറ്റ് കാർഡ്  പ്രിന്റൗട്ടുമായി മേളയിൽ ഹാജരാവുക.

 അതോടൊപ്പം നിങ്ങളുടെ ബയോഡാറ്റയുടെ അഞ്ചു കോപ്പിയും സർട്ടിഫിക്കറ്റ് ഒരു കോപ്പിയും  കയ്യിൽ കരുതേണ്ടതാണ്.
നവംബർ 26 തീയതി കൃത്യം 8:30ന് തന്നെ റിപ്പോർട്ട് ചെയ്യുക. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേദിവസം സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കും.

 ഈ തൊഴിലവസരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain